മെഗാ സ്റ്റാര്‍ മമ്മൂട്ടി 64ാം പിറന്നാള്‍ ആഘോഷിച്ചത് സ്കൂള്‍ കൂട്ടികളോടൊപ്പം. എറണാകുളം മരട് സെന്‍്റ് ഗ്രിഗോറീയസ് പബ്ളിക് സ്കൂളിലെ കുട്ടികളോടൊപ്പം കേക്ക് മുറിച്ചാണ് താരം പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനത്തെിയ മാധ്യമപ്രവര്‍ത്തകരോട് നന്ദി പറയാനും മെഗാസ്റ്റാര്‍ മടിച്ചില്ല. സ്കൂളിലെ കുട്ടികള്‍ക്ക് മിഠായി വിതരണം ചെയ്തും അധ്യാപകരോടൊപ്പം സെല്‍ഫിക്ക് പോസ് ചെയ്തുമാണ് മമ്മൂട്ടി ഷൂട്ടിങ് ലൊക്കേഷനിലേക്ക് മടങ്ങിയത്.
സോഷ്യല്‍ മീഡിയയിലും മെഗാസ്റ്റാറിനുള്ള പിറന്നാള്‍ ആശംസകളുടെ ഒഴുക്കായിരുന്നു. രാത്രി 12 ന് തന്നെ വാപ്പച്ചിക്ക് പിറന്നാളാശംസകള്‍ നേര്‍ന്നത് മകന്‍ ദുല്‍ഖറാണ്. സിനിമ മേഖലയിലുള്ളവരും അല്ലാത്തവരും സാമൂഹ്യ മാധ്യമങ്ങളിലൂടെ മമ്മൂക്കക്ക് പിറന്നാളാശംസകള്‍ നേര്‍ന്നു. വ്യത്യസ്തമായ പിറന്നാള്‍ സമ്മാനങ്ങളാണ് സോഷ്യല്‍ മീഡിയ താരത്തിന് നല്‍കിയത്. വീഡിയോ പാട്ടും, ഗ്രാഫിക് ചിത്രീകരണങ്ങളും ഡബ്മാഷ് വീഡിയോകളും ഇതില്‍ ഉള്‍പ്പെടും.
Happy birthday to my vappichi, my megastar, my hero, and my best buddy
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.