നടി ശരണ്യ മോഹന്‍ വിവാഹിതയായി

ആലപ്പുഴ: സിനിമാനടിയും നര്‍ത്തകിയുമായ ശരണ്യ മോഹന്‍ വിവാഹിതയായി. ആലപ്പുഴ കൊറ്റംകുളങ്ങര ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെ നടന്ന ചടങ്ങില്‍ തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി ഡോ. അരവിന്ദ് കൃഷ്ണനാണ് ശരണ്യക്ക് മിന്നുചാര്‍ത്തിയത്. വര്‍ക്കല ഡെന്‍റല്‍ കോളജിലെ അധ്യാപകനാണ് അരവിന്ദ് കൃഷ്ണന്‍.
നര്‍ത്തകരായ മോഹനന്‍െറയും കലാമണ്ഡലം ദേവിയുടെയും മകളാണ് ശരണ്യ മോഹന്‍. ഫാസിലിന്‍െറ ‘അനിയത്തിപ്രാവി’ല്‍ ബാലതാരമായി എത്തിയ ശരണ്യ മലയാളം കൂടാതെ തമിഴ്, തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ‘യാരടി മോഹിനി’ എന്ന തമിഴ് സിനിമയിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള അവാര്‍ഡും ലഭിച്ചു. വിവാഹച്ചടങ്ങില്‍ നടിമാരായ കെ.പി.എ.സി. ലളിത, സരയു തുടങ്ങിയവര്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.