പത്തേമാരിയിലൂടെ മമ്മൂട്ടി കണ്ണ് നനയിച്ചുവെന്ന് സംവിധായകന്‍ സത്യന്‍ അന്തിക്കാട്. പത്തേമാരി കണ്ട സത്യന്‍ അന്തിക്കാട് ഫേസ്ബുക്കിലാണ് തന്‍െറ അഭിപ്രായം രേഖപ്പെടുത്തിയത്. കാറും കോളും കടല്‍ക്ഷോഭങ്ങളുമൊക്കെ മറികടന്ന് മലയാള സിനിമയുടെ പത്തേമാരി മുന്നോട്ടു കുതിക്കുകയാണ്. നല്ല സിനിമകള്‍ ഇവിടെ സ്വീകരിക്കപ്പെടുക തന്നെ ചെയ്യുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
മമ്മൂട്ടിയുടെ അഭിനയവും അദ്ദേഹം എടുത്ത് പറഞ്ഞു. മമ്മൂട്ടി വീണ്ടും കണ്ണു നനയിക്കുന്നു. അഭിനയിക്കുക എന്ന തോന്നലുണ്ടാക്കാതെ സങ്കടത്തിന്‍്റെ ഒരു വലിയ കടല്‍ ഹൃദയത്തില്‍ നിറക്കുന്നു. അതൊരു മാജിക്കാണ്. അഭിനയ വിദ്യാര്‍ത്ഥികള്‍ക്ക് കണ്ടു പഠിക്കാന്‍ ഒരു പാഠമാണതെന്നും കുറിപ്പിലുണ്ട്.
പത്തേമാരി റിലീസ് ചെയ്ത് 25 ദിവസങ്ങൾ പിന്നിടുന്നു. ഇന്നലെയാണ് കാണാൻ സാധിച്ചത്. സന്തോഷവും അഭിമാനവും തോന്നി. കാറും കോളും ക...
Posted by Sathyan Anthikad on Friday, October 23, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.