'ജെമിനി' തുടങ്ങി

'ഷെവലിയാര്‍ മിഖായേല്‍' എന്ന ചിത്രത്തിനു ശേഷം പി.കെ ബാബുരാജ് സംവിധാനം ചെയ്യുന്ന 'ജെമിനി' എന്ന ചിത്രത്തിന് എം.ടി. വാസുദേവന്‍ നായര്‍ സ്വിച്ച് ഓണ്‍ നിര്‍വഹിച്ചതോടെ തുടക്കമായി. ഒരു ഡോക്ടറുടെയും സൈക്കോളജിസറ്റിന്‍െറയും മകള്‍ക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങളിലൂടെ വികസിക്കുന്നതാണ് ജെമിനിയുടെ കഥയെന്ന് സംവിധായകന്‍ പറഞ്ഞു. റിച്ചൂസ് ഫിലിംസിന്‍െറ ബാനറില്‍ രൂപേഷ് ലാല്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, സിജോയ് വര്‍ഗീസ്, കിഷോര്‍ സത്യ,സുനില്‍ സുഖദ, കലിംഗ ശശി, സന്തോഷ് കീഴാറ്റൂര്‍, മുസ്തഫ, അശോക് കുമാര്‍, രമേശ് കാപ്പാട്, ബാലന്‍ പാറക്കല്‍, എസ്തര്‍ അനില്‍, തനുശ്രീ ഘോഷ്, സേതുലക്ഷ്മി തുടങ്ങിയവരഭിനയിക്കുന്നു. കഥ, തിരക്കഥ, സംഭാഷണം: ഡോ. ബിനു പുരുഷോത്തമന്‍. കാമറ: മനോജ് പിള്ള. സംഗീതം: ഷാന്‍ റഹ്മാന്‍. എഡിറ്റിങ്: പ്രവീണ്‍ പ്രഭാകര്‍. കല: എം ബാവ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര. മേക്കപ്പ്: രാജീവ് അങ്കമാലി. വസ്ത്രാലങ്കാരം: വേലായുധന്‍ കീഴില്ലം. ചീഫ് അസോ. ഡയറക്ടര്‍: കെ.സി. രവി. സ്റ്റില്‍സ്: ഹരി തിരുമല.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.