പത്തേമാരിയെ പള്ളിക്കല്‍ നാരായണനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച മലയാളികളോട് നന്ദി പറഞ്ഞ് നടന്‍ മമ്മൂട്ടി. ജപ്പാനിലെ ഹിരോഷിമയിലുള്ള താരം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് നന്ദി അറിയിച്ചത്. ജപ്പാനിലെ ഹിരോഷിമയിലാണ് താനെന്നും ഇവിടെ നിങ്ങള്‍ക്കായി ഒരു റിപ്പോര്‍ട്ടറായി താന്‍ മാറുകയാണെന്നും വിഡിയോയിലുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്തെ അണുബോംബക്രമണത്തില്‍ തകര്‍ന്ന ഒരു കെട്ടിടം ചൂണ്ടിക്കാട്ടി അന്നു നടന്ന സംഭവങ്ങളും അദ്ദേഹം വിശദീകരിച്ചു.
Posted by Mammootty on Monday, October 12, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.