'എന്ന് നിന്‍റെ മൊയ്തീന്‍' ഐ.എഫ്.എഫ്.കെയില്‍ നിന്ന് പിന്‍വലിച്ചു

തിരുവനന്തപുരം: കാഞ്ചനമാല^മൊയ്തീന്‍ പ്രണയ കഥ പറയുന്ന പൃഥ്വിരാജ് ചിത്രം 'എന്ന് നിന്‍്റെ മൊയ്തീന്‍'  ഇരുപതാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയില്‍ (ഐ എഫ് എഫ് കെ) നിന്ന് പിന്‍വലിച്ചു. ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ചാണ് ചിത്രം പിന്‍വലിക്കുന്നതെന്ന് സംവിധായകന്‍ ആര്‍.എസ് വിമല്‍ തിരുവനന്തപുരത്ത് പറഞ്ഞു.

മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തുമെന്ന് പറഞ്ഞാണ് ചിത്രം വാങ്ങിയത്. ഇതല്ളെങ്കില്‍ ചിത്രം മേളയില്‍ പരിഗണിക്കേണ്ടതില്ളെന്ന് ആദ്യം തന്നെ സംഘാടകരെ അറിയിച്ചിരുന്നെന്നും സംവിധായകന്‍ പറഞ്ഞു. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്കാണ് ചിത്രം തെരഞ്ഞെടുത്തത്.

ഡിസംബര്‍ നാലു മുതല്‍ 11 വരെ നടക്കുന്ന 20ാമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിലേക്ക് (ഐ.എഫ്.എഫ്.കെ) മേളയിലേക്ക് ഒമ്പത് മലയാള ചിത്രങ്ങളാണ് തെരഞ്ഞടുത്തത്. ജയരാജ് സംവിധാനം ചെയ്ത 'ഒറ്റാല്‍', സതീഷ് ബാബുസേനന്‍െറ 'ചായംപൂശിയ വീട്' എന്നിവയാണ് മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുത്തത്. സിദ്ധാര്‍ഥ് ശിവ സംവിധാനം ചെയ്ത ഐന്‍, ഡോ. ബിജുവിന്‍െറ വലിയ ചിറകുള്ള പക്ഷികള്‍, സലിം അഹമ്മദിന്‍െറ പത്തേമാരി, സനല്‍കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത ഒഴിവുദിവസത്തെ കളി, വി.കെ. പ്രകാശിന്‍െറ നിര്‍ണായകം, ആര്‍. ഹരികുമാറിന്‍െറ കാറ്റും മഴയും എന്നിവയാണ് മലയാളസിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക.


 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.