Posted On
date_range Updated On
date_range കുഞ്ചിറക്കോട്ടു കാളിയായി പൃഥ്വി
ഉറുമി എന്ന ചിത്രത്തിന് ശേഷം മലയാളത്തില്‍ മറ്റൊരു ചരിത്ര സിനിമയുമായി പൃഥ്വിരാജ് വീണ്ടുമെത്തുന്നു. കുഞ്ചിറക്കോട്ടു കാളിയെന്ന ചരിത്ര കഥാപാത്രമായാണ് പൃഥ്വി വീണ്ടുമെത്തുന്നത്. ഫേസ്ബുക്കിലുടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പിറന്ന നാടിനു വേണ്ടി പോരാടി ജീവന്‍ വെടിഞ്ഞെങ്കിലും അറിയപ്പെടാതെ പോയ വീരനായകന്‍മാരെക്കുറിച്ചുള്ള ജീവിതമാണ് സിനിമയില്‍ പറയുന്നത്. വേണാടിന്റെ സൈന്യാധിപനായിരുന്ന ഇരവിക്കുട്ടിപ്പിള്ളയെക്കുറിച്ചും അദ്ദേഹത്തിന്റെ വിശ്വസ്‍തനന്‍ കുഞ്ചിറക്കോട്ട് കാളിയെക്കുറിച്ചും മറ്റ് അനേകം പോരാളികളെക്കുറിച്ചും നാടോടിപ്പാട്ടുകളില്‍ പരാമര്‍ശമുണ്ട്. വേണാടിന്റെ ഇങ്ങനെയുള്ള വീരയോദ്ധാക്കളുടെ ജീവിതം ഇതിഹാസമാകാന്‍ പോകുകയാണെന്നും പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.