Posted On
date_range Updated On
date_range ദുൽഖറും സായ്പല്ലവിയും സമീർ താഹിറും...
'നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി'ക്ക് ശേഷം സമീര്‍ താഹിറും ദുല്‍ഖര്‍ സല്‍മാനും ഒന്നിക്കുന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് കൊച്ചിയിൽ ആരംഭിച്ചു. 'പ്രേമം' നായിക സായി പല്ലവിയാണ് ദുൽഖറിന്‍റെ നായിക. പ്രേമത്തിന് ശേഷം സായ് പല്ലവി അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ഹാന്‍ഡ് മെയിഡ് ഫിലിംസിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചന രാജേഷ് ഗോപിനാഥ്. ഛായാഗ്രഹണം ഗിരീഷ് ഗംഗാധരന്‍, സംഗീതം റെക്‌സ് അലക്‌സ്, കല ഗോകുല്‍ദാസ്, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വസ്ത്രാലങ്കാരം മസ്ഹര്‍ ഹംസ, എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.