കുഞ്ചാക്കോ ബോബനും ആസിഫ് അലിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന രാജമ്മ അറ്റ് യാഹുവും ജയസൂര്യയുടെ സു..സു..സുധി വാത്മീകവും നവംബർ 20 ന് തിയേറ്ററുകളിലെത്തും.
നവാഗതാനായ രഘു രാമ വര്‍മയാണ് രാജമ്മ @ യാഹു സംവിധാനം ചെയ്യുന്നത്. നിക്കി ഗല്‍റാണിയും അനുശ്രീയുമാണ് നായികമാര്‍. രഞ്ജി പണിക്കര്‍, കൈലാഷ്, കലാഭവന്‍ ഷാജോണ്‍, സാദിഖ്, മാമുക്കോയ, അനില്‍ മുരളി, സന്തോഷ് കീഴാറ്റൂര്‍, സ്നേഹ
ഹരീഷ് പേരടി,കെ.പി.എസി ലളിത എന്നിവരും ചിത്രത്തിലുണ്ട്. ബിജിബാലാണ് സംഗീത സംവിധാനം. എസ് കുമാറാണ് ക്യാമറ. വെല്‍ഫ്ളോ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രമേശ് നമ്പ്യാര്‍, ഷൈന്‍ അഗസ്റ്റിന്‍, ബെന്നി, ടി സി ബാബു എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ലാല്‍ജോസിന്റെ ബാനറായ എല്‍ജെ ഫിലിംസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്.
ജയസൂര്യ, മുകേഷ്, അജുവര്‍ഗീസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന "സൂ.. സൂ...സുധി വാത്മീകം' രഞ്ജിത് ശങ്കറാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ശിവദയാണ് നായിക. ഇര്‍ഷാദ്, ടി ജി രവി, ശരത്, അര്‍ജുന്‍, സുനില്‍ സുഖദ, പി കെ ബൈജു, കെ.പി.എ.സി ലളിത, ബേബി താര രഞ്ജിത് ശങ്കര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. കഥ: സുധീന്ദ്രന്‍ അവിട്ടത്തൂര്‍. തിരക്കഥ: രഞ്ജിത് ശങ്കര്‍, അഭയകുമാര്‍. ഗാനങ്ങള്‍: സന്തോഷ്വര്‍മ. സംഗീതം: ബിജിബാല്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ ജയസൂര്യ, രഞ്ജിത് ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.