ടൂറിങ് ടാക്കീസുമായി കേരള ചലച്ചിത്ര അക്കാദമി

കല്‍പറ്റ: ഇരുപതാമത് അന്താരാഷ്്രട ചലചിത്രമേളയുടെ വരവറിയിച്ച് നവംബര്‍ 15 മുതല്‍ കേരള ചലച്ചിത്ര അക്കാദമി എല്ലാ ജില്ലകളിലും ടൂറിങ് ടാക്കീസ് എന്ന പേരില്‍ സിനിമ പ്രദര്‍ശനം നടത്തും.
മുന്‍ ഫെസ്റ്റിവലുകളില്‍ സുവര്‍ണ ചകോരം ലഭിച്ച ചിത്രങ്ങളാണ് ടൂറിങ് ടാക്കീസ് പ്രദര്‍ശിപ്പിക്കുക. കേരള പത്രപ്രവര്‍ത്തക യൂനിയന്‍െറയും തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റിന്‍െറയും സഹകരണത്തോടെ നടത്തുന്ന ഫെസ്റ്റിവലിന് കാസര്‍കോട് മുതല്‍ പാറശ്ശാലവരെയുള്ള പ്രസ്ക്ളബ് ഹാളുകളാണ് വേദിയാകുന്നത്.നവംബര്‍ 17ന് വയനാട് പ്രസ് ക്ളബില്‍ പ്രദര്‍ശനം നടക്കും. തെരഞ്ഞെടുക്കപ്പെട്ട സിനിമകളാണ് പ്രസ് ക്ളബ് ഹാളില്‍ രാവിലെ 11മുതല്‍ പ്രദര്‍ശിപ്പിക്കുക.  ഡിസംബര്‍ മൂന്നിന് തിരുവനന്തപുരം മാനവീയം വീഥിയില്‍ നടക്കുന്ന പൊതുപ്രദര്‍ശനത്തോടെ ഫെസ്റ്റിവല്‍ സമാപിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.