കാത്തിരിപ്പിനൊടുവില്‍ മലരെത്തി

പ്രേമം കണ്ടിറങ്ങിയവര്‍ക്കെല്ലാം പറയാനുണ്ടായിരുന്നത് മലരിനെ കുറിച്ച് മാത്രമായിരുന്നു. അതുവരെ മേരീന്നു വിളിച്ചവര്‍പിന്നീട് മലരെന്ന് മാത്രം വിളിച്ചു.  വാട്സ്ആപിലും ഫെയ്സ്ബുക്കിലും എല്ലാം മലരിനെ കൊണ്ട് നിറഞ്ഞു. സര്‍വത്ര 'മലര്‍ മയം'. സിനിമ കണ്ടിറങ്ങിയവര്‍കെല്ലാം വേണ്ടിയിരുന്നത് 'മലരേ' എന്ന ഗാനമായിരുന്നു. എന്നാല്‍ ആ ഗാനത്തിന്‍െറ വിഡിയോ, ഓഡിയോ  പുറത്തിറക്കാതെയാണ് പ്രേമം റിലീസ് ചെയ്തത്. പിന്നീട് ആരാധകരുടെ നിലവിളിക്ക് ഉത്തരം നല്‍കി ഓഡിയോ മാത്രം ഇറക്കി. ഓഡിയോ ഇറങ്ങിയതോടെ കുറേ കാലം എല്ലാവരും അതിന് പിറകെയായിരുന്നു. എന്നാല്‍ വിഡിയോ ഗാനത്തിനായി അന്നു തുടങ്ങിയ കാത്തിരിപ്പിന് ഇന്നാണ് അവസാനമായത്. ഇന്ന് നോമ്പ് തുറന്നതിന് ശേഷം ഗാനം പുറത്തിറക്കുമെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. വിജയ് യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ശബരീഷ് വര്‍മയുടെ വരികള്‍ക്ക് രാജേഷ് മുരുഗേഷന്‍ ഈണം പകര്‍ന്നിരിക്കുന്നു.

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.