മലയാളത്തിലെ ആദ്യ മാപ്പിള ഹിപ്ഹോപ് മ്യൂസിക് ആല്‍ബമായ 'നാറ്റീവ് ബാപ്പ'ക്ക് ശേഷം മുഹ്സിന്‍ പെരാരി സംവിധാനം ചെയ്യുന്ന ചിത്രം 'കെ.എല്‍.10 പത്തി'ന്‍െറ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. ഉണ്ണി മുകുന്ദന്‍ നായകനാകുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, സൈജു കുറുപ്പ്, നീരജ് മാധവ്, അനീഷ് മേനോന്‍, ശ്രീനാഥ് ഭാസി, മാമുക്കോയ എന്നിവരും അഭിനയിക്കുന്നു. ചാന്ദ്നിയാണ് നായിക.
ലാല്‍ ജോസിന്‍റെ നിര്‍മ്മാണവിതരണകമ്പനിയായ എല്‍.ജെ ഫിലിംസാണ് ചിത്രം തിയേറ്ററുകളിലത്തെിക്കുന്നത്. മലപ്പുറത്തെ സാംസ്കാരിക, രാഷ്ട്രീയ കാര്യങ്ങള്‍ റൊമാന്‍റിക് കോമഡിയിലൂടെയാണ് ഒരുക്കുന്നത്. മലപ്പുറം കാല്‍പന്തുകളിയുടെ നാടായതിനാല്‍ ഫുട്ബാളും ചിത്രത്തിലുണ്ട്. ബിജിബാലാണ് സംഗീതം നിര്‍വഹിക്കുന്നത്. ഗിരീഷ് ഗംഗാധരനാണ് ക്യാമറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.