നടന്‍ വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ഫഹദ് ഫാസില്‍ ചിത്രം 'അയാള്‍ ഞാനല്ല'യുടെ ട്രൈലര്‍ പുറത്തിറങ്ങി. സംവിധായകന്‍ രഞ്ജിത്താണ് ചിത്രത്തിന് കഥയൊരുക്കിയത്. വിനീത് കുമാര്‍ തന്നെയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. രഞ്ജിതിന്‍്റെ സഹോദരന്‍ രഘുനാഥും കെ ജി സുരേഷും ചേര്‍ന്നാണ് നിര്‍മ്മാണം. ഷാംദത്താണ് ഛായാഗ്രഹണം. മൃദുലാമുരളിയും ദിവ്യാപിള്ളയുമാണ് നായികമാര്‍. രണ്‍ജിപണിക്കര്‍, ചെമ്പന്‍ വിനോദ്, ടി.ജി രവി, സുബീഷ് സുധി തുടങ്ങിയവരും കഥാപാത്രങ്ങളാണ്. എസ് രമേശന്‍നായരുടെ മകന്‍ മനുരമേശാണ് സംഗീതസംവിധായകന്‍. ബംഗളൂരുവിലും അഹമ്മദാബാദിലുമായാണ് ചിത്രീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.