‘പ്രേമം’: അന്വേഷണം ആന്‍റി കൈ്ളമാക്സിലേക്ക്

കൊച്ചി:‘പ്രേമ’ത്തിന്‍െറ കോപ്പി ഇന്‍റര്‍നെറ്റില്‍ പ്രചരിച്ചതുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് അന്വേഷണം ആന്‍റി കൈ്ളമാക്സിലേക്ക്. നേരത്തെ വില്ലന്മാര്‍ എന്ന് ആരോപിക്കപ്പെട്ടവര്‍ പട്ടികയില്‍നിന്ന് പുറത്താവുകയും നായക വേഷത്തിലത്തെിയ അണിയറ പ്രവര്‍ത്തകര്‍ വില്ലന്മാരുടെ നിരയിലക്ക് മാറുകയും ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ വികാസം. അധികം താമസിയാതെ യഥാര്‍ഥ വില്ലന്‍െറ മുഖംമുടി അഴിയുമെന്നാണ് അന്വേഷണസംഘം നല്‍കുന്ന സൂചന.
‘ഫെഫ്ക’ ജന. സെക്രട്ടറി ബി. ഉണ്ണികൃഷ്ണന്‍െറ പേരാണ് വില്ലന്‍ റോളില്‍ ആദ്യം ഉയര്‍ന്നത്. നിര്‍മാതാവ് അന്‍വര്‍ റഷീദ് പൊലീസില്‍ നല്‍കിയ പരാതിയില്‍ ഉണ്ണികൃഷ്ണന്‍െറ പേര് പരാമര്‍ശിക്കപ്പെട്ടെന്ന പ്രചാരണം രംഗങ്ങള്‍ക്ക് കൊഴുപ്പേകി. സിനിമാ മേഖലയിലെ ശത്രുതയുടെ പേരില്‍ തല്‍പരകക്ഷികള്‍ മന$പൂര്‍വം അദ്ദേഹത്തെ വലിച്ചിഴച്ചതാണെന്ന് പിന്നീട് അന്വേഷണസംഘം കണ്ടത്തെി. ഉണ്ണികൃഷ്ണന്‍െറ സ്റ്റുഡിയോയില്‍ പുകവലിക്കും മറ്റും എതിരായ നിയമാനുസൃത മുന്നറിയിപ്പ് അടക്കം ചെറിയ ചില സാങ്കേതിക ജോലികള്‍ മാത്രമേ നടന്നിട്ടുള്ളൂവെന്ന് വ്യക്തമായി. സെന്‍സര്‍ ബോര്‍ഡായിരുന്നു അടുത്ത വില്ലന്‍. സെന്‍സറിങ്ങിനിടെ കോപ്പി ചോര്‍ന്നെന്നും പ്രചരിപ്പിക്കപ്പെട്ടു. സെന്‍സര്‍ബോര്‍ഡുമായുണ്ടായ സംഘര്‍ഷത്തിനൊടുവില്‍ അവിടത്തെ ഹാര്‍ഡ് ഡിസ്ക്ക് അടക്കമുള്ളവ പൊലീസ് പിടിച്ചെടുത്ത് പരിശോധിച്ചു. ഇതേതുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡും ഇപ്പോള്‍ ചിത്രത്തിലില്ളെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു. സെന്‍സറിങ്ങിന് പോകുന്നതിനിടെ കോപ്പി പുറത്തായി എന്ന പ്രചാരണമാണ് ഇപ്പോഴുള്ളത്. അതിനിടെ, പുതുതലമുറയിലെ സാങ്കേതിക പ്രവര്‍ത്തകരാണ് അന്‍വര്‍ റഷീദിന്‍െറ അണിയറ സംഘത്തിലുണ്ടായിരുന്നതെന്നും ചിത്രത്തിന്‍െറ നിര്‍മാണച്ചെലവ് കുറക്കുകയായിരുന്നു ലക്ഷ്യമെന്നുമുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചു. ആദ്യം ആരും കണക്കിലെടുക്കാതിരുന്ന ‘പ്രേമം’ വന്‍ ഹിറ്റായത് പെട്ടെന്നായിരുന്നു. കോടികള്‍ നിര്‍മാതാവിന്‍െറ പെട്ടിയില്‍ വന്നപ്പോഴും പുതുതലമുറ സാങ്കേതിക പ്രവര്‍ത്തകരുടെ പ്രതിഫലം കൂട്ടി കൊടുത്തില്ളെന്നും അത് ചിലരില്‍ അസ്വസ്ഥതകള്‍ ഉണ്ടാക്കിയെന്നുമുള്ള പുതിയ വിവരത്തിനു പിന്നാലെയാണ് പൊലീസ് ഇപ്പോള്‍. അണിയറ പ്രവര്‍ത്തകരെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടിവരുമെന്ന് അന്വേഷണ സംഘം സൂചിപ്പിച്ചു.
രണ്ടാഴ്ചക്കകം അന്വേഷണത്തിന് വ്യക്തമായ വഴിത്തിരിവുണ്ടാവുമെന്ന് സംഘത്തെ നയിക്കുന്ന ഡിവൈ.എസ്.പി. ഇഖ്ബാല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു. സംശയം തോന്നിയ ഹാര്‍ഡ് ഡിസ്ക്ക്, പെന്‍ഡ്രൈവ്, ലാപ്ടോപ്പ്, കമ്പ്യൂട്ടര്‍ എന്നിവ പിടിച്ചെടുത്ത് സാങ്കേതിക പരിശോധന നടത്തിവരുകയാണ്. ഈ പരിശോധന പൂര്‍ത്തിയാവുന്നതോടെ വില്ലന്‍ ആരെന്ന് വ്യക്തമാവും - അദ്ദേഹം പറഞ്ഞു.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.