'ജിലേബി'യുടെ ട്രൈലറെ ത്തി

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം 'ജിലേബി'യുടെ ട്രൈലര്‍ പുറത്തിറങ്ങി. രമ്യാ നമ്പീശനാണ് നായിക. പരസ്യചിത്ര സംവിധായകനായ അരുണ്‍ ശേഖറാണ് ചിത്രത്തിന് തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത്. ഈസ്റ്റ് കോസ്റ്റാണ് ചിത്രത്തിന്‍്റെ നിര്‍മാണം. വിജയരാഘവന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ശശി കലിംഗ, കെ.പി.എ.സി. ലളിത, ശാരി, മഞ്ജു, മാസ്റ്റര്‍ ഗൗരവ് മേനോന്‍, മാസ്റ്റര്‍ മിനോന്‍, ബേബി സയൂരി അരുണ്‍ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങള്‍. ഛായാഗ്രഹണം ആല്‍ബി നിര്‍വഹിക്കുന്നു. സന്തോഷ് വര്‍മ, വിജയന്‍ ഈസ്റ്റ്കോസ്റ്റ് എന്നിവരുടെ വരികള്‍ക്ക് ബിജിബാല്‍ സംഗീതം പകരുന്നു.

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.