ടീസറും ട്രൈലറും ഇറങ്ങിയത് മുതല്‍ പലരും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ.എല്‍ 10 പത്ത്. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് സംവിധായകനായ മുഹ്സിന്‍ പെരാരിക്കാണ് ഫാന്‍സ് ഉണ്ടായിരിക്കുന്നതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചര്‍ച്ചകള്‍ കണ്ടാല്‍ തോന്നുക. സിനിമാ പ്രേമികളെ ത്രില്ലടിപ്പിക്കുന്നതായിരുന്നു ചിത്രത്തിന്‍െറ ടീസറും ട്രൈലറും പോസ്റ്ററുമെല്ലാം. പല ഫാന്‍സും പോസറ്ററും ട്രൈലറും കണ്ട് അവരുടെ വക പോസ്റ്ററുകള്‍ ഉണ്ടാക്കാനും വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെക്കാനും തുടങ്ങി. ആരാധകരുടെ പല പോസ്റ്ററുകളും അവരുടെ പ്രതീക്ഷകള്‍ കൂടിയായിരുന്നു. കൂടാതെ സാമൂഹ്യ മാധ്യമങ്ങളില്‍ വന്ന ഒരു കമന്‍റ് തന്നെ ചിത്രത്തിന് എന്തുമാത്രം പ്രതീക്ഷയാണുള്ളതെന്ന് തെളിയിക്കുന്നതായിരുന്നു. റമദാനിന്‍െറ അവസാന പത്ത് കഴിഞ്ഞാല്‍ പിന്നെ കെ.എല്‍ ടെന്‍ പത്ത് എന്നായിരുന്നു ആ കമന്‍റ്. അവസാനമായി ചിത്രത്തിന്‍െറ വീഡിയോ പ്രമോയും ആരാധകര്‍ പുറത്തിറക്കി. രസകരമായ വിഡിയോ പ്രമോയില്‍ 'സിനിമയുടെ വ്യാജനുമായി വന്നാല്‍ നിങ്ങള്‍ അടുത്ത കൊണ്ടോട്ടി നേര്‍ച്ച കാണില്ലെന്നാ'ണ് മുന്നറിയിപ്പ്. ഉണ്ണിമുകുന്ദന്‍െറ ഫാന്‍സും ചിത്രത്തെ കാത്തിരിക്കുകയാണ്.
മുഹ്സിന്‍ പെരാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, സൈജു കുറുപ്പ്, നീരജ് മാധവ്, അനീഷ് മേനോന്‍, ശ്രീനാഥ് ഭാസി, മാമുക്കോയ എന്നിവരും അഭിനയിക്കുന്നു. ചാന്ദ്നിയാണ് നായിക.ലാല്‍ ജോസിന്‍്റെ നിര്‍മ്മാണവിതരണകമ്പനിയായ എല്‍.ജെ ഫിലിംസാണ് ചിത്രം തിയേറ്ററുകളിലത്തെിക്കുന്നത്. ബിജിബാലാണ് സംഗീതം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.