കെ. ആര്‍. മനോജ് സംവിധാനം ചെയ്ത കന്യക ടാക്കീസ് 10ന് പ്രദര്‍ശനത്തിന്. നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സിനിമക്ക് ഇന്‍റര്‍നാഷണല്‍ ക്രിട്ടിക്സ് പ്രൈസ്, ഐ.ഐ.എഫ്.കെ^2013, മികച്ച തിരക്കഥക്കുളള കേരള സര്‍ക്കാര്‍ പുരസ്കാരം, എന്‍.വൈ.ഐ.എഫ്.എഫ്^2014, കേരളാ സര്‍ക്കാരിന്‍െറ മികച്ച പുതുമുഖ സംവിധായകന്‍, സഹനടി, ഡിസൈന്‍ ആന്‍ഡ് മിക്സിങ്, സൗണ്ട് റെക്കോഡിങ് എന്നീ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മുരളി ഗോപി, ലെന, ഇന്ദ്രന്‍സ്, മണിയന്‍പിള്ള രാജു, സുധീര്‍ കരമന, സുനില്‍ സുഖധ, എന്‍.എല്‍ ബാലകൃഷ്ണന്‍, നന്ദു, ചെമ്പില്‍ അശോകന്‍, മുന്‍ഷി വേണു എന്നിവരാണ് മുഖ്യ കഥാപാത്രങ്ങളെ വെള്ളിത്തിരയിലെ ത്തിക്കുന്നത്. അനിത തമ്പിയുടെ പാട്ടുകള്‍ക്ക് രാജീവന്‍ അയ്യപ്പന്‍ സംഗീതം നല്‍കി. തിരക്കഥ: സംഭാക്ഷണം പി.വി ഷാജി കുമാര്‍, രഞ്ജിനി കൃഷ്ണന്‍, കെ.ആര്‍ മനോജ്. ട്രോപ്പിക്കല്‍ സിനിമയുടെ ബാനറിലാണ് കന്യക ടാക്കീസ് പ്രദര്‍ശനത്തിന് എത്തുന്നത്.
കൊളോണിയലിസം, മതം, സിനിമ എന്നീ മൂന്നു വിഷയങ്ങളാണ് കന്യക ടാക്കീസ് പ്രേക്ഷകരുമായി സംവധിക്കുന്നത്. പ്രാദേശിക, ചരിത്ര, സമകാലിക സിനിമകളിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.