ലവ് 24X7 ന്റെ ട്രൈലര്‍

ദിലീപിനെ നായകനാക്കി ശ്രീബാലാ കെ. മേനോന്‍ സംവിധാനം ചെയ്യുന്ന ലവ് 24x7 എന്ന ചിത്രത്തിന്റെ ട്രൈലര്‍ പുറത്തിറങ്ങി. മാധ്യമ രംഗത്തിന്റെ പശ്ചാത്തലത്തിലുള്ള പ്രണയകഥയാണ് ലവ് 24X7 ന്റെ ഇതിവൃത്തം. ജീവിതം വീണ്ടും ആവര്‍ത്തിക്കപ്പെടുന്നു എന്ന ടാഗ് ലൈനുമായി എത്തുന്ന ചിത്രത്തില്‍ ദിലീപ് ഒരു ചാനല്‍ മേധാവിയും അവതാരകനുമായത്തെുന്നു. നിഖില വിമലാണ് നായിക. സുഹാസിനി, ലെന, പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാര്‍, ശങ്കര്‍ രാമകൃഷ്ണന്‍ തുടങ്ങിയവരും സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. തിരുവനന്തപുരവും കൊച്ചിയും പശ്ചാത്തലമായാണ് ചിത്രം ഒരുക്കുന്നത്. 

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.