'പ്രേമം' വ്യാജന്‍: പ്രിയദര്‍ശനെയും ബി. ഉണ്ണികൃഷ്ണനെയും ചോദ്യം ചെയ്യണമെന്ന് ലിബര്‍ട്ടി ബഷീര്‍

പ്രേമം സിനിമയുടെ സെന്‍സര്‍ കോപ്പി പ്രചരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രിയദര്‍ശനെയും ബി. ഉണ്ണികൃഷ്ണനെയും ചോദ്യം ചെയ്യണമെന്ന് ഫിലിം എക്സിബിറ്റഴേ്സ് ഫെഡറേഷന്‍ പ്രസിഡന്‍്റ് ലിബര്‍ട്ടി ബഷീര്‍.

സിനിമയുടെ പ്രിന്‍റുകള്‍ ചോര്‍ന്നത് പ്രിയദര്‍ശന്‍റെ ചെന്നൈയിലുള്ള ലാബില്‍ നിന്നോ ബി ഉണ്ണികൃഷ്ണന്‍്റെ നേതൃത്വത്തിലുള്ള വിസ്മയ സ്റ്റുഡിയോയില്‍ നിന്നുമാകാമെന്നും ഇവരെ ചോദ്യം ചെയ്യണമെന്നും ലിബര്‍ട്ടി ബഷീര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സാങ്കേതിക പരിജ്ഞാനമില്ലാത്ത ആളെപ്പോലെയാണ് ലിബര്‍ട്ടി ബഷീര്‍ സംസാരിക്കുന്നതെന്നും സിനിമയുടെ പോസ്റ്റ്പ്രൊഡക്ഷന്‍ ജോലികളൊന്നും വിസ്മയ സ്റ്റുഡിയോയില്‍ നടന്നിട്ടില്ളെന്നും സെന്‍സര്‍ കോപ്പി ഹാര്‍ഡ് ഡിസ്കിലേക്ക് കണ്‍വേര്‍ട്ട് ചെയ്യുക മാത്രമാണ് ഉണ്ടായതെന്നും ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. വിഷയത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നും ഉണ്ണികൃഷ്ണന്‍ ആവശ്യപ്പെട്ടു.

പ്രേമം സിനിമയുടെ വ്യാജ പ്രിന്‍്റ് പ്രചരിക്കുന്ന സംഭവത്തിലെ അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് ആരോപണങ്ങളുമായി ഫിലിം എക്സിറ്റിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍്റ്  ലിബര്‍ട്ടി ബഷീര്‍ രംഗത്തത്തെിയത്. ഇവരെ ചോദ്യം ചെയ്യണമെന്നും ലിബര്‍ട്ടി ബഷീര്‍ ആവശ്യപ്പെട്ടു.

ഇതിനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് നടന്‍ നിവിന്‍ പോളിയും രംഗത്തത്തെി. നമ്മുടെ നാട്ടില്‍ സിനിമക്ക് ഇത്ര വിലയെ ഒള്ളുവെന്ന് അദ്ദേഹം ഫേസ്ബുക്കിലൂടെ ചോദിച്ചു.  ഇന്ന് നിങ്ങള്‍ മൗനം പാലിച്ചാല്‍ , നാളെ ഇതേ ആവശ്യത്തിനായി നിങ്ങള്‍ ശബ്ദം ഉയര്‍ത്തുമ്പോള്‍ ആരും കൂടെ ഉണ്ടാകില്ളെന്നും പറഞ്ഞാണ് നിവിന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്. നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും രംഗത്തത്തെിയിട്ടുണ്ട്.





 

 

നമ്മുടെ നാട്ടില്‍ സിനിമക്ക് ഇത്ര വിലയെ ഉള്ളു ??? :/ ,ഇപ്പോള്‍ പ്രേമം ,,, നാളെ ?? ഈ പറയപെടുന്ന "Cells" എല്ലാം , സത്...

Posted by Nivin Pauly on Thursday, July 2, 2015
 

KILLING This cold blooded killing of cinema should stop . Please consider the kind of effort gone behind to create a...

Posted by Lijo Jose Pellissery on Thursday, July 2, 2015

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.