വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലെ നായിക ശ്യാമിലി ചിത്രത്തിലെ അണിയറക്കാർക്ക് തലവേദനയാകുന്നുവെന്ന വാർത്ത നിഷേധിച്ച് നിർമാതാവ് രംഗത്തെത്തി. സിനിമയുടെ ഷൂട്ടിങ്ങിനു സമയമോ, മറ്റ് അസൗകര്യങ്ങളോ നോക്കാതെ സഹകരിച്ച ഒരു തികഞ്ഞ കലാകാരിയെകുറിച്ച് ഇത്തരത്തിലൊരു വിവാദം കാണാനും കേൾക്കാനും ഇടയായതിൽ ചിത്രത്തിന്റെ നിർമ്മാതാവെന്ന നിലയിലും, ഈ മാധ്യമത്തെ സ്നേഹിക്കുന്ന ഒരാളെന്ന നിലയിലും ഞാൻ വളരേയധികം ഖേദിക്കുന്നു എന്ന് നിർമാതാവ് െെഫസൽ ലത്തീഫ് ഫേസ്ബുക്കിൽ കുറിച്ചു.
'നടി ശ്യാമിലി മലയാള സിനിമയ്ക് തലവേദനയാകുന്നു' എന്ന തലക്കെട്ടോടെ ഒരു തെറ്റായവാർത്ത ചില ഓൺലൈൻ മാധ്യമങ്ങളിൽ പ്രചരിക്കുന്നത് കാണാനിടയായത്. ഈ സിനിമയുടെ നിർമ്മാതാവായ എനിക്കില്ലാത്ത 'തലവേദന' ഇക്കൂട്ടർക്കുണ്ടായത് എന്നെ തെല്ലും അത്ഭുതപ്പെടുത്തുന്നില്ല.
കാരണം നമ്മുടെ പ്രിയ താരങ്ങളായ അബിളി ചേട്ടനേയും(ജഗതി ശ്രീകുമാർ), മാമുക്കോയയേയും അടക്കം മറ്റു പലരേയും ഓൺലൈനിലൂടെ പല തവണ കൊന്നവരാണു ഇക്കൂട്ടരെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ശ്യാമിലി ചിത്രത്തിന്‍റെ അണിയറക്കാർക്ക് തലവേദനയാകുന്നു എന്ന തരത്തിലുള്ള വാർത്തകൾ ചില ഒാൺലെെൻ സെെറ്റുകളിൽ വാർത്തയായിരുന്നു. ഇതിനെ നിഷേധിച്ചാണ് നിർമാതാവ് തന്നെ രംഗത്തെത്തിയത്.
Dear friends,അച്ചപ്പു മൂവി മാജിക്കിന്റെ ബാനറിൽ ഞാൻ നിർമ്മിക്കുന്ന 'വള്ളീം തെറ്റി പുള്ളീം തെറ്റി' എന്ന എന്റെ രണ്ടാമത്തെ...
Posted by Faizal Latheef on Sunday, December 20, 2015
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.