സിനിമാ ഒാഫറുകളോട് 'നോ' പറയുക എന്നത് പ്രയാസകരം -സായ് പല്ലവി

മലയാളത്തിന്‍റെ 'മലർ' ഇപ്പോൾ അഞ്ജലിയാണ്. സമീർ താഹിറിന്‍റെ ദുൽഖർ സൽമാൻ ചിത്രത്തിൽ അഞ്ജലിയായാണ് മലർ ഇപ്പോൾ അഭിനയിക്കുന്നത്.  പ്രേമത്തിന് ശേഷമുണ്ടായ ഇടവേളയെ കുറിച്ച് െെടംസ് ഒാഫ് ഇന്ത്യയോട് സായ് പല്ലവി മനസ് തുറന്നു. സിനിമാ ഒാഫറുകളോടെല്ലാം 'നോ' പറയുക എന്നത് ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച് നമുക്ക് ഇഷ്ടമുള്ള സംവിധായകരും അഭിനേതാക്കളും ഉൾപെടുന്ന പ്രൊജക്ടുകൾ. അവയോടെല്ലാം നോ പറഞ്ഞുവെന്നും എന്നാൽ ദുൽഖർ ചിത്രം വന്നപ്പോഴാണ് യെസ് പറഞ്ഞതെന്നും സായ് പറഞ്ഞു.

ദുൽഖർ സുന്ദരനാണ്. കൂടാതെ തന്‍റെ അനിയത്തിയുടെ ഇഷ്ടപ്പെട്ട നടൻ കൂടിയാണ് അദ്ദേഹം.സമീർ താഹിറിന്‍റെ കഥ തനിക്കിഷ്ടപ്പെട്ടു. ചിത്രത്തിലെ അഞ്ജലിയെ പോലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനാണ് ഞാനേറെ ഇഷ്ടപ്പെടുന്നതെന്നും സായ് പല്ലവി പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.