യുവ സംവിധായകൻ സാജൻ കുര്യൻ ചിത്രീകരണത്തിനിടെ മരിച്ചു

ശീനഗര്‍: മലയാള ചലച്ചിത്ര സംവിധായകന്‍ സാജന്‍ കുര്യന്‍ (33) ചിത്രീകരണത്തിനിടെ മരിച്ചു. ലഡാക്കില്‍ അതിശൈത്യത്തെ തുടര്‍ന്നാണ് മരണം. തൃശൂര്‍ സ്വദേശിയായ അദ്ദേഹം ഷൈന്‍ ടോം ചാക്കോ നായകനായ ബൈബിളിയോ എന്ന സിനിമയുടെ ചിത്രീകരണത്തിന് ലഡാക്കിലെത്തിയതായിരുന്നു.  അതിശൈത്യം കാരണം കുഴഞ്ഞുവീണ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൈനസ് 24 ഡിഗ്രിയാണ് ലഡാക്കിലെ താപനില. അവസാനഘട്ടത്തിലായിരുന്നു ചിത്രീകരണം.

നേരത്തെ ചില ചിത്രങ്ങള്‍ സംവിധാനം ചെയ്തിരുന്നെങ്കിലും റിലീസ് ചെയ്തിരുന്നില്ല. ദി ലാസ്റ്റ് വിഷന്‍, ഡാന്‍സിംഗ് ഡെത്ത് എന്നിവ അദ്ദേഹം സംവിധാനം നിര്‍വഹിച്ച ചിത്രങ്ങളാണ്.

Full View

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.