ലോഹത്തിന്‍െ കിടിലന്‍ ടീസര്‍

ഒരിടവേളക്ക് ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം 'ലോഹ'ത്തിന്റെ ടീസര്‍ പുറത്തിറങ്ങി. തെന്നിന്ത്യന്‍ താരം ആന്‍ഡ്രിയ ജെറിമിയ ആണ് നായിക. രഞ്ജി പണിക്കര്‍, ഇര്‍ഷാദ്, ഹരീഷ് പേരാടി, അബു സലിം, സിദ്ദിഖ്, അജ്മല്‍ അമീര്‍, വിജയരാഘവന്‍, മുത്തുമണി, അജു വര്‍ഗീസ്, മണിക്കുട്ടന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. നടി മൈഥിലിയാണ് ലോഹത്തിന്റെ സഹസംവിധായിക. ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തിലും നടി എത്തുന്നു.
Full View
ആക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ മോഹന്‍ലാല്‍ മീശപിരിച്ചെത്തും. കേരളത്തിലേക്കുള്ള സ്വര്‍ണക്കടത്താണ് സിനിമയുടെ ഇതിവൃത്തം. പ്രമുഖ ഛായാഗ്രാഹകന്‍ എസ്.കുമാറിന്റെ മകന്‍ കുഞ്ഞുണ്ണിയാണ് ലോഹത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത്. ആന്റണി പെരുമ്പാവൂര്‍ ആണ് നിര്‍മാതാവ്.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.