ബിഗ് ബിക്ക് 10 വർഷം;  മമ്മൂക്കക്ക് നന്ദി -അമൽ നീരദ്

മലയാള സിനിമക്ക് പുത്തൻ ഭാവം നൽകിയ ചിത്രമായിരുന്നു അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമായ ബിഗ് ബി. കൃത്യം പത്ത് വർഷങ്ങൾക്ക് മുമ്പാണ് ഈ ചിത്രം റിലീസ് ചെയ്തത്. അമലിന്റെ പ്രതിഭ തിരിച്ചറിഞ്ഞ നടൻ മമ്മൂട്ടിയാണ് ഛായാഗ്രഹകനായിരുന്ന അമൽ നീരദിനെ സംവിധാന രംഗത്തേക്ക്‌ ചുവടുവെക്കാനുള്ള നീക്കത്തിന്‌ നിറഞ്ഞ മനസോടെ പിന്തുണ നൽകിയത്‌.

ചിത്രം റിലീസ് ആയി പത്തു വർഷം തികയുമ്പോൾ മമ്മൂട്ടിക്ക് നന്ദി അറിയിക്കുകയാണ് അമൽ. തന്‍റെ ഫേസ്ബുക്കിലൂടെയാണ് അമൽ ഇക്കാര്യം അറിയിച്ചത്. ഞങ്ങള്‍ക്ക് അതൊരു സിനിമയായിരുന്നില്ല, മറിച്ച് അതിജീവനമായിരുന്നു. നായകനായും മാലാഖയായും കൂടെ നിന്ന മമ്മൂക്കക്ക് നന്ദി, കൂടാതെ ഞങ്ങളുടെ പിഴവുകള്‍ പൊറുക്കാനും ശ്രമത്തെ പ്രോത്സാഹിപ്പിക്കാനും സൗമനസ്യം കാട്ടിയ എല്ലാവര്‍ക്കും നന്ദിയെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. 

 മമ്മൂട്ടി നായകനാകുന്ന ബിഗ് ബി എന്ന ചിത്രത്തിലൂടെയാണ് അമൽ സംവിധായകന്റെ കുപ്പായമണിയുന്നത്. ഈ ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നതും അമൽ ആണ്. പിന്നീട് മോഹൻലാൽ നായകനായ സാഗർ ഏലിയാസ് ജാക്കി, പൃഥ്വിരാജ് നായകനായ അൻവർ, മൾട്ടി സ്റ്റാർ ചിത്രം ബാച്ചിലർ പാർട്ടി, കുള്ളന്‍റെ ഭാര്യ, ഇയ്യോബിന്‍റെ പുസ്തകം എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തു. 
Full View

Tags:    
News Summary - 10 years after BIG B released.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.