?????????? ???????? ????? ??????? ???? ???????????????

സാങ്കേതിക അറിവ് മാത്രമല്ല; നവാഗതർക്ക് വേണ്ടത് നിരന്തര പരിശീലനം -ഫെർണാണ്ടോ സൊളാനസ്

തിരുവനന്തപുരം: കുറഞ്ഞ ചെലവിൽ സിനിമയെടുക്കാൻ സാങ്കേതിക വളർച്ച സഹായിക്കുന്നുണ്ടെങ്കിലും കലാപരമായ പൂർണത ലഭിക ്കുന്നില്ലെന്ന് പ്രമുഖ അർജൻറീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസ്. നിരവധി പുതുമുഖങ്ങൾക്ക് സിനിമയിലേക്ക് കടന്നുവരാൻ നൂതന സാങ്കേതിക സംവിധാനങ്ങൾ വഴിയൊരുക്കിയിട്ടുണ്ട്. എന്നാൽ, പൂർണത കൈവരണമെങ്കിൽ സാങ്കേതിക അറിവിന് പുറമേ നിരന്തര പരിശീലനവും ആവശ്യമാണ്.

പല കലകളുടെ സംഗമമാണ് സിനിമ. ഒരു ചിത്രകാരൻ ദിവസവും പടം വരക്കുന്നതുപോലെ ഒരു നർത്തകൻ ദിവസവും നൃത്തം ചെയ്യുന്നപോലെ ഒരു ചലച്ചിത്രകാരനും ദിവസവും പരിശീലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 24ാം കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം സ്വീകരിക്കാനെത്തിയ സൊളാനസ് മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു.

തന്‍റെ വാക്കുകളെ ചലച്ചിത്ര നിർമാണത്തിലെ ബൈബിൾ വചനങ്ങളായി കാണേണ്ടതില്ല. എന്നാൽ, ഒരു ദൃശ്യസൃഷ്ടിയെ സമീപിക്കുേമ്പാൾ താൻ സ്വയം ചോദിക്കുന്ന നാല് ചോദ്യങ്ങളുണ്ട്. അവക്ക് തൃപ്തികരമായ ഉത്തരം ലഭിച്ചാലേ അതുമായി മുന്നോട്ട് പോകുകയുള്ളൂ. എന്തുകൊണ്ട്, ആർക്കുവേണ്ടി, എന്തിനുവേണ്ടി, എങ്ങിനെ അത് ചെയ്യുന്നു എന്നാണ് താൻ സ്വയം ചോദിക്കുക. ഇതെല്ലാം പ്രേക്ഷകരെ മുന്നിൽ കണ്ടുകൊണ്ട് സ്വയം ചോദിക്കുന്നവയായതിനാൽ ഇവയുടെ തൃപ്തികരമായ ഉത്തരത്തിന് ഏറെ പ്രാധാന്യമുണ്ടെന്നും സൊളാനസ് ചൂണ്ടിക്കാട്ടി.

ഭരണകൂടത്തെ വിമർശിക്കാനുള്ള ആയുധമായി കാമറയെ ഉപയോഗിച്ചതുകൊണ്ട് തനിക്കുനേരെ വധശ്രമങ്ങൾ ഉണ്ടായെങ്കിലും ഭയന്നിട്ടില്ല. നിലപാട് ശരിയാണ് എന്നതി​​​െൻറ തെളിവായിട്ടാണ് അവയെ കാണുന്നത്. ഒരിക്കൽ കാലിന് വെടിയേറ്റു. അതിനുശേഷം അവർ ഭീഷണിപ്പെടുത്തിയത് ‘ഇത്തവണ കാലിൽ കൊണ്ട വെടിയുണ്ട അടുത്ത തവണ കൃത്യമായി തലയിൽ കൊള്ളും’ എന്നാണ്. പ്രതികരിക്കുന്നവർക്ക് എല്ലാ രാജ്യങ്ങളിലും ഇത്തരം ഭീഷണികൾ നേരിടേണ്ടി വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - iffk2019 fernando solanes speaks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.