അയാളൊരു ഭ്രാന്തൻ; അണുനാശിനി കുടിക്കാൻ പറഞ്ഞ ട്രംപിനെ വിമർശിച്ച്​ ഹോളിവുഡ്​ താരം

ന്യൂയോർക്ക്: കോവിഡ് രോഗികളുടെ ശരീരത്തിലേക്ക് അണുനാശിനികള്‍ കുത്തിവെപ്പായി നല്‍കണമെന്ന അമേരിക്കന്‍ പ്രസിഡ ‍ന്‍റ്​ ഡോണൾഡ്​ ട്രംപിന്റെ വിവാദ പരാമര്‍ശത്തിനെതിരെ ഗെയിം ഓഫ് ത്രോണ്‍സ് താരം സോഫി ടേണര്‍. ട്രംപ് പറയുന്നത് ക േട്ട് ആരും അണുനാശിനി എടുത്ത് കുടിക്കരുതെന്നും അയാളൊരു ഭ്രാന്തനാണെന്നും സോഫി ടേണർ പറഞ്ഞു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു താരത്തി​ മറുപടി.

ട്രംപി​​​​െൻറ പ്രസ്​താവനക്കെതിരെ ആരോഗ്യരംഗത്തുള്ള നിരവധി പ്രമുഖരാണ്​ നേരത്തെ വിമർശനവുമായി എത്തിയത്​. ഉയർന്ന സ്ഥാനത്തുള്ള ഒരു വ്യക്​തി ഇത്തരം കാര്യങ്ങൾ പറയുന്നത്​ ആളുകളെ തെറ്റിധരിപ്പിക്കുമെന്ന തരത്തിലായിരുന്നു പ്രതികരണങ്ങൾ. ഡെറ്റോൾ അടക്കമുള്ള അണുനാശിനി നിർമാതാക്കൾക്കും തങ്ങളുടെ ​ഉൽപ്പന്നം സേവിക്കരുതെന്ന്​ ഉപയോക്​താക്കളോട്​​ നിർദേശിക്കേണ്ടി വന്നു.

‘അണുനശീകരണ മരുന്നുകള്‍ കൊറോണയെ തുരത്തുമെങ്കില്‍ കുത്തിവെപ്പിലൂടെയോ മറ്റോ ശരീരത്തിനുള്ളിലെത്തിച്ചാല്‍ കൊറോണയെ ഓടിക്കാനാവില്ലേ? കുത്തിവെപ്പ് വഴി ശ്വാസകോശത്തിലേക്ക് ഇവ എത്തിച്ചാല്‍ കൊറോണ തോല്‍ക്കില്ലേ? എന്നറിയാന്‍ താല്‍പര്യമുണ്ട്' ഇതായിരുന്നു ട്രംപിന്‍റെ വിവാദ പരാമര്‍ശം.

അണുനാശിനി കുത്തിവെപ്പ്, ശക്തിയേറിയ വെളിച്ചം അടിക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളില്‍ എന്തെങ്കിലും പരീക്ഷണം നടക്കുകയോ അതിന് ശാസ്ത്രീയ വിശദീകരണമുണ്ടോ എന്ന മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് ‘ഞാനാണ് പ്രസിഡ​​​​െൻറന്നും നിങ്ങള്‍ വ്യാജ മാധ്യമങ്ങളാണെന്നുമായിരുന്നു’ ട്രംപി​​​െൻറ മറുപടി.

Tags:    
News Summary - Sophie Turner advises fans not to drink bleach after Donald Trump’s statement-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.