ഒാ​സ്​​ക​ർ ട്രോഫി മോഷ്ടിച്ചയാൾ അറസ്റ്റിൽ VIDEO

ലോ​സ്​ ആ​ഞ്​​ജ​ല​സ്​: മികച്ച നടി ഫ്രാ​ൻ​സ​സ്​ മ​ക്​​ഡൊ​ർ​മ​ന്‍റിന് ലഭിച്ച ഒാ​സ്​​ക​ർ പു​ര​സ്​​കാരം മോഷ്ടിച്ചയാൾ അറസ്റ്റിൽ. ടെറി ബ്രയാൻഡിനെയാണ് ലോ​സ്​ ആ​ഞ്​​ജ​ല​സ്​ പൊലീസ് അറസ്റ്റ് ചെയ്തത്. 

ടെറി ബ്രയാൻഡ് മോഷ്ടിച്ച ട്രോഫിയുമായി
 


പുരസ്കാര ചടങ്ങിന് ശേഷം ജേതാക്കൾക്ക് ഗവണേഴ്സ് ബാൾ ഹാളിൽ നൽകുന്ന ഡിന്നർ പാർട്ടിക്കിടെയാണ് ഒാ​സ്​​ക​ർ ട്രോഫി മോഷ്ടിക്കപ്പെട്ടത്. താൻ രാത്രി ട്രോഫി കൈക്കലാക്കിയെന്ന് വ്യക്തമാക്കുന്ന വിഡിയോ മോഷ്ടാവ് ഫേസ്ബുക്കിൽ  പോസ്റ്റ് ചെയ്യുകയും ചെയ്തു. 

മോഷ്ടിക്കപ്പെട്ട ട്രോഫി ഫ്രാ​ൻ​സ​സ്​ മ​ക്​​ഡൊ​ർ​മ​ന്‍റിന് മടക്കി നൽകുന്നു
 


ഒാസ്കർ പുരസ്കാരം നേടിയവരുടെ പേരുകൾ ട്രോഫികളിൽ രേഖപ്പെടുത്തിയിരുന്നു. ഫ്രാ​ൻ​സ​സ്​ മ​ക്​​ഡൊ​ർ​മ​ന്‍റിന്‍റെ പേരെഴുതിയ ട്രോഫി കാണാതായതോടെ സംഭവം മോഷണമാണെന്ന് അധികൃതർക്ക് മനസിലാക്കിയത്. മോഷ്ടാവിൽ നിന്ന് കണ്ടെടുത്ത ട്രോഫി മ​ക്​​ഡൊ​ർ​മ​ന്‍റിന് പൊലീസ് കൈമാറി. 

‘ത്രീ ​ബി​ൽ​ബോ​ഡ്​​സ്​ ഒൗ​ട്ട്​​​സൈ​ഡ്​ എ​ബ്ബി​ങ്​ മി​സൗ​റി’​ എന്ന ചിത്രത്തി​ലെ പ്ര​ക​ട​ന​ത്തി​നാണ്​ ഫ്രാ​ൻ​സ​സ്​ മ​ക്​​ഡൊ​ർ​മ​ന്‍റിന്​ മി​ക​ച്ച ന​ടി​ക്കുള്ള ഒാ​സ്​​ക​ർ ലഭിച്ചത്. 

Tags:    
News Summary - Man arrested for theft of Frances McDormand's Oscar Trophy -Movies News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.