ദീപികക്ക് നഷ്ടമായ മാജിദ് മജീദി ചിത്രത്തിൽ മാളവിക മോഹൻ
ലോകപ്രശസ്ത ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദിയുടെ പുതിയ ചിത്രത്തിൽ നായികയാവുന്നത് മലയാളി താരം മാളവിക മോഹന്‍. ബിയോണ്ട് ദ ക്ലൗഡ്സ് എന്ന ചിത്രത്തിലാണ് മാളവിക നായികയാവുന്നത്. നേരത്തെ ബോളിവുഡ് നടി ദീപികാ പദുകോൺ ചിത്രത്തിൽ നായികയാകുമെന്ന് വാർത്തകൾ വരികയും പിന്നീട് അവരെ ഒഴിവാക്കിയെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ കഥാപാത്രമാണ് മാളവികയെ തേടിയെത്തിയത്. ദീപികക്ക് ശേഷം കങ്കണയുടെയും മറ്റും പേരുകളാണ് ഇടംപിടിച്ചിരുന്നത്.
ദീപികയെ വെച്ച് ചിത്രത്തിന്റെ കുറച്ചു ഭാഗങ്ങള്‍ ഷൂട്ട് ചെയ്തിരുന്നു. എന്നാല്‍ ക്യാമറ ടെസ്റ്റില്‍ കഥാപാത്രത്തിന് ചേര്‍ന്ന പ്രത്യേകതകള്‍ ഇല്ലാത്തതിനാലാണ് ദീപികയെ ഒഴിവാക്കിയതെന്നാണ് സൂചന. എന്നാല്‍ തിരക്കുകള്‍ കാരണം ദീപിക പിന്മാറിയതാകാമെന്ന് ആരാധകര്‍ പറയുന്നു. നടിക്കു വേണ്ടിയുള്ള തിരച്ചിലിനൊടുവില്‍ മജീദ് മാളവികയിലേയ്ക്ക് എത്തുകയായിരുന്നു. പ്രശസ്ത ബോളിവുഡ് ഛായാഗ്രാഹകന്‍ കെ.യു മോഹനനന്‍റെ മകളാണ് മാളവിക.
തുണികള്‍ അലക്കി നല്‍കുന്ന ഒരു കോളനിയുടെ പശ്ചാത്തലത്തിലാണ് കഥ. ഷാഹിദ് കപൂറിന്റെ സഹോദരന്‍ ഇഷാന്‍ ഘട്ടക്കാണ് നായകന്‍. സംവിധായകന്‍ ഗൗതം ഘോഷും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പട്ടം പോലെ, നിര്‍ണ്ണായകം എന്നീ ചിത്രങ്ങളിലെ നായികയാണ് മാളവിക. മമ്മൂട്ടി ചിത്രം ദ ഗ്രേറ്റ് ഫാദറിലും പ്രധാനപ്പെട്ട കഥാപാത്രത്തെ മാളവിക അവതരിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.