കോവിഡ് ടെസ്റ്റിന് സഹായം ലഭിക്കുന്നില്ലെന്ന് പരിതപിച്ച് ഹെയ്ദി ക്ലം

വാഷിങ്ടൺ: പനിയും ചുമയുമുണ്ടെന്നും കോവിഡ് വൈറസ് ബാധയാണോ എന്ന് പരിശോധിക്കാനുള്ള ടെസ്റ്റിന് സഹായമൊന്നും അമേരിക്കയിൽ ലഭിക്കുന്നില്ലെന്നും പരിതപിച്ച് പ്രശസ്ത ജർമൻ-അമേരിക്കൻ മോഡൽ ഹെയ്ദി ക്ലം. വീട്ടിൽ വിശ്രമിക്കുന്ന ദൃശ്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചാണ് ഹെയ്ദി ക്ലം തന്‍റെ അവസ്ഥ വിവരിച്ചത്.

പനിയും ചുമയും മൂക്കൊലിപ്പുമുണ്ട്. മറ്റുള്ളവർക്ക് പകരാതിരിക്കാൻ വീട്ടിൽ തന്നെ കഴിയുകയാണ്. ഇത് സാധാരണ പനിയാണോ അതോ കോവിഡ് ആണോ എന്ന് അറിയേണ്ടതുണ്ട്. പക്ഷേ മാർഗമില്ല. രണ്ട് ഡോക്ടർമാരെ വിളിച്ചെങ്കിലും സാധിച്ചില്ല. എല്ലാവരും സുരക്ഷിതരായിരിക്കുക. അസുഖം ഉണ്ടെങ്കിൽ വീട്ടിൽ തന്നെ ഇരിക്കുക -ഹെയ്ദി ഇൻസ്റ്റഗ്രാം വീഡിയോയിൽ പറയുന്നു.

നടി, ഫാഷൻ ഡിസൈനർ, ഗായിക, ഗ്രന്ഥകാരി എന്നീ നിലകളിലെല്ലാം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് 46കാരിയായ ഹെയ്ദി ക്ലം.

Tags:    
News Summary - Heidi Klum says she's unable to get coronavirus test-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.