ന്യൂയോർക്ക്: ലൈംഗികാരോപണത്തെ തുടർന്ന് ഹാസ്യതാരം ബിൽ കോസ്ബിയെയും ഫ്രഞ്ച് സംവിധായകൻ റോമൻ പൊളാൻസ്കിയേയും ഓസ്കർ അക്കാദമി (അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്) പുറത്താക്കി. പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്നാണ് നടപടി. നിർമാതാവ് ഹാർവി വിൻസ്റ്റണെ സമാന ആരോപണത്തെ തുടർന്ന് കഴിഞ്ഞ വർഷം പുറത്താക്കിയിരുന്നു.
13 വർഷം മുമ്പ് നടന്ന ലൈംഗിക പീഡനക്കേസിൽ കോസ്ബി കുറ്റക്കാരനെന്ന് കോടതി വിധിച്ചിരുന്നു. മുൻ ബാസ്കറ്റ് ബോൾ താരമായ യുവതിയെ കോസ്ബി ഫിലാഡൽഫിയയിലെ വസതിയിൽ മയക്കുമരുന്നു നൽകിയ ശേഷം മാനഭംഗപ്പെടുത്തിയെന്നാണു കേസ്. അമേരിക്കയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം ലഭിച്ചയാളാണ് കോസ്ബി.
1978ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസാണ് പൊളാൻസ്കിക്കെതിരെയുള്ളത്. കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെ തുടർന്ന് അദ്ദേഹം തടവുശിക്ഷ അനുഭവിച്ചിരുന്നു. 2003ൽ മികച്ച സംവിധായകനുള്ള ഓസ്കർ പുരസ്കാരം നേടിയ വ്യക്തിയാണ് പൊളാൻസ്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.