ലോസ് ആഞ്ജലസ്: ഹൃദയശസ്ത്രക്രിയ കഴിഞ്ഞ മുതിർന്ന ഹോളിവുഡ് ആക്ഷൻ താരവും മുൻ കാലിഫോർണിയ ഗവർണറുമായ അർണോൾഡ് ഷ്വാസ്െനഗറിെൻറ ആരോഗ്യനില തൃപ്തികരം. വ്യാഴാഴ്ചയാണ് അദ്ദേഹത്തെ അടിയന്തര ഹൃദയശസ്ത്രക്രിയക്കു വിേധയനാക്കിയത്.
1997ൽ ശസ്ത്രക്രിയയിലൂടെ മാറ്റിവെച്ച പൾമനറി വാൾവ് വീണ്ടും മറ്റിവെക്കുകയായിരുന്നു. അർണോൾഡ് ഷ്വാസ്െനഗറുടെ ശസ്ത്രക്രിയ വിജയകരമായെന്നും നില തൃപ്തികരമാണെന്നും മുഴുവൻ മെഡിക്കൽ സംഘത്തിനും അവരുടെ അശ്രാന്ത പരിശ്രമത്തിനും നന്ദി പറയുന്നതായും അദ്ദേഹത്തിെൻറ വക്താവ് ഡാനിയൽ കെച്ചൽ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.