ചിലി ഖനിയപകടം സിനിമയാകുന്നു

2010 ലെ ചിലി ഖനി അപകടം സിനിമയാകുന്നു. 'ദ 33' എന്ന് പേരിട്ടിരിക്കുന്ന ചിത്രം നവംബറില്‍ റിലീസ് ചെയ്യും. 2010 ഓഗസ്റ്റ് 5നാണ് ചിലിയിലെ സാന്‍ ഡോസ് ഖനിയില്‍ അപകടം ഉണ്ടാകുന്നത്. സ്വര്‍ണവും ചെമ്പും കുഴിച്ചെടുക്കുന്ന ഖനിയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങി പോയത് 33 തൊഴിലാളികളാണ്. 69 ദിവസമാണ് തൊഴിലാളികള്‍ ഖനിയില്‍ കുടുങ്ങിയത്. അതിസാഹസികമായ രക്ഷാപ്രവര്‍ത്തനത്തിലൂടെ 33 തൊഴിലാളികളേയും രക്ഷപ്പെടുത്തി. പെട്രീഷ്യാ റീഗനാണ്‌ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
 

Full View

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.