പ്രവാചകന്‍ മുഹമ്മദ് നബിയുടെ കുട്ടിക്കാലം പ്രമേയമാക്കി ഇറാനിയന്‍ സംവിധായകന്‍ മാജിദ് മജീദി സംവിധാനം ചെയ്ത ചിത്രം 'മുഹമ്മദ് ദ മെസെഞ്ചര്‍' ഇറാനില്‍ റിലീസ് ചെയ്തു. ആഗസ്റ്റ് 26നാണ് ചിത്രം ഇറാനില്‍ 143 തിയേറ്ററുകളിലെ ത്തിയത്. അഞ്ച് വര്‍ഷമെടുത്ത് ഒരുക്കിയ ചിത്രത്തില്‍ മുഹമ്മദ് നബിയുടെ ജനനം മുതല്‍ 12 വയസ്സു വരെയുള്ള ജീവിതമാണ് ചിത്രീകരിച്ചിരിക്കുന്നത്. 40 മില്ല്യണ്‍ ഡോളര്‍ ചെലവ് വരുന്ന സിനിമക്ക് വേണ്ടി ഇറാന്‍ സര്‍ക്കാറാണ് പണം മുടക്കിയത്. എ.ആര്‍ റഹ്മാനാണ് ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത്. മൂന്നു തവണ ഓസ്കാര്‍ പുരസ്കാരം നേടിയ വിറ്റോറിയോ സ്റ്റൊറാറൊയാണ് ചിത്രത്തിന്‍െറ ഛായഗ്രഹകന്‍.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ബാല്യം, യൗവനം, ജീവിത സായാഹ്നം എന്നിങ്ങനെ മൂന്ന് ഭാഗങ്ങളിലായി ഒരു 'പ്രവാചക ട്രിലോജി' ആണ് മാജിദ് മജീദി ലക്ഷ്യമിടുന്നത്. ഇതിന്‍്റെ ഒന്നാം ഭാഗമാണിത്. പ്രവാചകന്‍്റെ കുട്ടിക്കാലവും സിറിയയിലേക്കുള്ള യാത്രയും 12 വയസു വരെയുള്ള പ്രവാചക ജീവിതവുമാണ് ഒന്നാം ഭാഗത്തിലെ ഇതിവൃത്തം.
സിറിയന്‍ സംവിധായകനായ മുസ്തഫ അക്കാദ് സംവിധാനം ചെയ്ത 1976ലെ സിനിമ 'ദി മെസേജ്' ആണ് നേരത്തെ മുഹമ്മദ് നബിയുടെ ജീവിതം പകര്‍ത്തിയ ശ്രദ്ധേയമായ സിനിമ. എന്നാല്‍ പ്രവാചകന്‍െറ ജീവിതത്തിലെ ജിഹാദും യുദ്ധവും മാത്രമാണ് ദി മെസേജ് ചിത്രീകരിച്ചതെന്നും ഇസ് ലാമെന്നാല്‍ 'വാള്‍' എന്ന സന്ദേശമാണ് നല്‍കിയതെന്നും മാജിദ് മജീദി പറഞ്ഞിരുന്നു.
നിരവധി മുസ് ലിം പണ്ഡിതര്‍ ചിത്രത്തിനെതിരെ രംഗത്തെ ത്തിയിരുന്നു. ഈജിപ്തിലെ അല്‍ അസ്ഹര്‍ പണ്ഡിതര്‍ നിര്‍മാണഘട്ടത്തിന്‍്റെ ആദ്യം മുതലേ സിനിമക്കെതിരെ രംഗത്ത് വന്നിരുന്നു. എന്നാല്‍ ലോകത്തെ നിരവധി മുസ്ളിം പണ്ഡിതന്മാരുമായി ചര്‍ച്ച നടത്തി മുസ്ളിം വിശ്വാസത്തോട് നീതി പുലര്‍ത്തുന്നതാണ് സിനിമയെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.