Posted On
date_range Updated On
date_range സുശാന്തിെൻറ ഒാർമകളിൽ ദിൽ ബേച്ചാര; ട്രെയിലർ ആഘോഷമാക്കി ആരാധകർ
നായകനില്ലെങ്കിലും സിനിമ ആഘോഷമാക്കി ആരാധകർ. നടൻ സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ദിൽ ബേച്ചാരയുടെ ട്രെയിലറാണ് തിങ്കളാഴ്ച യൂട്യൂബിൽ റിലീസ് ചെയ്തത്. സിനിമ ഇൗ മാസം 24ന് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും.
സംവിധായകൻ മുകേഷ് ഛബ്ര അണിയിച്ചൊരുക്കുന്ന സിനിമ ജോൺ ഗ്രീെൻറ ബെസ്റ്റ് സെല്ലറായ ‘ദി ഫാൾട്ട് ഇൻ ഒൗർ സ്റ്റാർസ്’ നെ അടിസ്ഥാനമാക്കിയാണ് എടുത്തിരിക്കുന്നത്. സൻജന സംഘി, സൈഫ് അലി ഖാൻ, സ്വാസ്ഥിക മുഖർജി തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ വസതിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.