എസ്.ഐ വേഷത്തിൽ അനുശ്രീ: 'കാക്കിപ്പട'ക്ക് ശേഷം വീണ്ടും പൊലീസ് കഥയുമായി ഷെബി ചൗഘട്ട്; 'പുൽപ്പള്ളി എക്സ്പ്രസ്സ് ' ഷൂട്ടിങ് ആരംഭിച്ചു

പ്രേക്ഷക ശ്രദ്ധയും നിരൂപക പ്രശംസയും ഏറെ നേടിയ 'കാക്കിപ്പട' എന്ന പൊലീസ് ചിത്രത്തിനുശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന 'പുൽപ്പള്ളി എക്സ്പ്രസ്സ്' തിരുവനന്തപുരത്ത് ഷൂട്ടിങ് ആരംഭിച്ചു. സോണി മങ്കിടി ഫിലിംസിന്റെ ബാനറിൽ സോണി മങ്കിടി നിർമിക്കുന്ന ചിത്രത്തിൽ അനുശ്രീ എസ്.ഐ റോളിൽ പ്രധാന കഥാപാത്രമായെത്തുന്നു. അനുശ്രീയുടെ കരിയറിലെ രണ്ടാമത്തെ പൊലീസ് വേഷമാണിത്. ഒപ്പം എന്ന മോഹൻലാൽ ചിത്രത്തിൽ എ.സി.പിയുടെ വേഷം അനുശ്രീ ചെയ്തിരുന്നു.

ഷെബി ചൗഘട്ട് കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം വൻ താരനിരയോടെയാണ് എത്തുന്നത്. പുതുമുഖമായ സ്റ്റീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ വിഷ്ണു അഗസ്ത്യ, ഇർഷാദ്, ഷാജോൺ, അലൻസിയർ, ജാഫർ ഇടുക്കി, സുജിത് ശങ്കർ, ബാലാജി ശർമ്മ, സാബുമോൻ വിനീത് തട്ടിൽ, അബൂ സലിം, പാർവതി കൃഷ്ണ, സംഗീത (ചിന്താവിഷ്ടയായ ശ്യാമള), ദേവനന്ദ (മാളികപ്പുറം), ശ്രീലക്ഷ്മി (ഭൂതക്കണ്ണാടി) ശ്രീലത നമ്പൂതിരി, ഡോ: ആര്യ, സ്മിനു സിജോ തുടങ്ങിയ താരങ്ങളും പ്രധാന വേഷങ്ങളിലെത്തുന്നു.

മലയാള സിനിമയിൽ പൊലീസ് ത്രില്ലർ കഥകൾ സൂപ്പർ ഹിറ്റ് അടിക്കുന്ന സമയമാണിത്. കഥയും അവതരണ ശൈലിയും കൊണ്ട് കാക്കിപ്പട എന്ന പൊലീസ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ തുടർന്നും പൊലീസ് കഥ പറയുന്നത് വീണ്ടും ആകാംക്ഷ ഉണർത്തുകയാണ്. 30 ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചിത്രീകരണം പൂർണ്ണമായും തിരുവനന്തപുരത്ത് വെച്ചാണ് നടക്കുന്നത്.

ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് രജീഷ് രാമനാണ്. എഡിറ്റർ സുബിൻ. എസ്. വിവേക് മുഴക്കുന്നിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് വിവേക് കൃഷ്ണയാണ്. പ്രോജക്ട് ഡിസൈനർ മുരുകൻ എസ്, കലാസംവിധാനം അജി അമ്പലത്തറ, വസ്ത്രാലങ്കാരം റാണാപ്രതാപ്, മേക്കപ്പ് ജയൻ പൂങ്കുളം, ആക്ഷൻ റൺ രവി, കൊറിയോഗ്രാഫി ശാന്തി മാസ്റ്റർ, അഡീഷണൽ ഡയലോഗ് ജെയിൻ ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ കൃഷ്ണകുമാർ വി.എസ്, അസോസിയേറ്റ് ഡയറക്ടർ പ്രകാശ് ആർ.നായർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് ഹരി കാട്ടാക്കട, ശിവൻ പൂജപ്പുര. പ്രൊഡക്ഷൻ മാനേജർ കുര്യൻ ജോസഫ്. പി.ആർ.ഒ മഞ്ജു ഗോപിനാഥ്. സ്റ്റിൽസ് അമൽ ജെയിംസ്. ഡിസൈൻസ് ഇലുമിനാർട്ടിസ്റ്റ്.

Tags:    
News Summary - Kakkippada Director Shebi Chowghat Starts Shooting for Pulpally Express Starring Anusree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.