'കബീർ സിങ്' സ്ത്രീവിരുദ്ധ സിനിമ -സെൻസർ ബോർഡ് അംഗം

ന്യൂഡൽഹി: ഷാഹിദ് കപൂറിന്‍റെ പുതിയ ചിത്രം 'കബീർ സിങ്ങി'നെതിരെ രൂക്ഷ വിമർശനവുമായി സെൻസർ ബോർഡ് അംഗം വാണി ത്രിപാഠ ി ടിക്കു. കബീർ സിങ് അങ്ങേയറ്റം സ്ത്രീവിരുദ്ധവും, തീവ്രമായ വയലൻസും ഉള്ള ചിത്രമാണെന്ന് അവർ ട്വിറ്ററിൽ കുറിച്ചു.

അർജുൻ റെഡ്ഡി തന്നെ മോശമായിരുന്നു, ഇപ്പോൾ റീമേക്കും! ഇത് നന്നായി സ്വീകരിക്കപ്പെടുന്നു എന്നത് അത്ഭുതപ്പെടുത്തുന്നു -വാണി ത്രിപാഠി ട്വിറ്ററിൽ കുറ്റപ്പെടുത്തി.

ദക്ഷിണേന്ത്യയിലാകെ സൂപ്പർ ഹിറ്റായ തെലുങ്ക് ചിത്രം 'അർജുൻ റെഡ്ഡി'യുടെ ഹിന്ദി റീമേക്കാണ് കബീർ സിങ്. അർജുൻ റെഡ്ഡിയുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വങ്ക തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കിയത്.

ഹിന്ദി റീമേക്കും ബോക്സ് ഓഫീസിൽ തരംഗമായി മുന്നേറുകയാണ്. തിങ്കളാഴ്ച മാത്രം ചിത്രം നേടിയത് 17.5 കോടിയാണെന്നാണ് റിപ്പോർട്ട്. ടി സീരിസ് നിർമിച്ച ചിത്രത്തിൽ കിയാര അദ്വാനിയാണ് നായിക. ചിത്രത്തെ പുകഴ്ത്തിയും വിമർശിച്ചും നിരവധി പേർ രംഗത്തുവന്നിരുന്നു.

Tags:    
News Summary - Vani Tripathi Tikoo slams Kabir Singh-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.