തഗ്സ് ഒാഫ് ഹിന്ദുസ്ഥാന് ചൈനയിലും രക്ഷയില്ല

ചൈനയിൽ റിലീസ് ചെയ്ത ആമിർ ഖാന്‍റെ 'തഗ്സ് ഒാഫ് ഹിന്ദുസ്ഥാന്' വലിയ കളക്ഷനുണ്ടാക്കാനായില്ല. ആകെ 32 കോടിയാണ് ചൈനയിൽ ചിത്രത്തിന് നേടാനായതെന്ന് ട്രേഡ് അനലിസ്റ്റ് തരൺ ആദർശ് ട്വീറ്റ് ചെയ്തു.

300 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം ഇന്ത്യയിലും വലിയ വിജയമായിരുന്നില്ല. ഇന്ത്യയില്‍ നിന്ന് 146 കോടി രൂപ മാത്രമാണ് ചിത്രം കളക്ട് ചെയ്തത്. ആമിര്‍ഖാനും അമിതാഭ് ബച്ചനും കത്രീനാ കൈഫുമെല്ലാം അഭിനയിച്ച ചിത്രത്തിന് മുടക്കുമുതലിന്‍റെ 40 ശതമാനം പോലും തിരിച്ച് കിട്ടിയില്ല.

ചൈനയില്‍ ഏറെ ആരാധകരുള്ള താരമാണ് ആമീര്‍. ത്രീ ഇഡിയറ്റ്, പി.കെ, ദംഗല്‍, സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ എന്നിവ വലിയ വിജയമാണ് ഇവിടെ നേടിയത്. ആദ്യത്തെ ദിവസം തന്നെ 43.35 കോടിയാണ് ചൈനീസ് തീയറ്ററുകളില്‍ നിന്നും സീക്രട്ട് സൂപ്പര്‍സ്റ്റാര്‍ ഉണ്ടാക്കിയത്. രണ്ടാം ദിനത്തില്‍ ഇത് 50 കടന്നു.

ദംഗല്‍ ചൈനയില്‍ 200 മില്യണ്‍ ഡോളര്‍ കളക്ഷന്‍ (ഏതാണ്ട് 1276.6 കോടി ഇന്ത്യന്‍ രൂപ) കടന്നിരുന്നു. 1459 കോടി രൂപയിലധികമാണ് ദംഗല്‍ നേടിയത്. ലോകത്താകെ 2000 കോടിയിലധികം രൂപ കളക്ഷന്‍ നേടിയ ദംഗൽ ഇംഗ്ലീഷ് ഇതര ചിത്രങ്ങളില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ഇടം പിടിച്ചിരുന്നു.

Tags:    
News Summary - Thugs of Hindostan: Tanks at China's Box Office-Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.