മുംബൈ: പ്രശസ്ത ബോളിവുഡ് നടൻ നാനാ പടേക്കർക്കെതിരെ പീഡനമാരോപിച്ച നടി തനുശ്രീ ദത്തയുടെ വാദങ്ങളെ ശരിവെക്കും വിധം പുതിയ ദൃശ്യങ്ങൾ പുറത്ത്. നാനയുമൊത്തുള്ള ഗാന ചിത്രീകരണത്തിൽ നിന്ന് പിന്മാറി തിരിച്ചുപോകാനൊരുങ്ങിയ തനുശ്രീയെ ഗുണ്ടകൾ ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
2009ലായിരുന്നു വിവാദത്തിന് വഴിതെളിച്ച സംഭവങ്ങൾ അരങ്ങേറിയത്. ആ വർഷം പുറത്തിറങ്ങിയ ‘ഹോൺ ഒാകെ പ്ലീസ്’ എന്ന ചിത്രത്തിെൻറ സെറ്റിൽ വെച്ച് നായക നടനായിരുന്ന നാനാ പടേക്കർ തന്നെ അപമാനിച്ചുവെന്ന് സൂം ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ തനുശ്രീ വെളിപ്പെടുത്തിയിരുന്നു.
ഇത് സംവിധായകനോട് പരാതിപ്പെട്ടപ്പോൾ തന്നെയും മാതാപിതാക്കളെയും ഗുണ്ടകളെ ഏർപ്പാടാക്കി മർദ്ദിക്കാൻ ശ്രമിച്ചുവെന്നും അവർ പറഞ്ഞിരുന്നു. കാറിലിരിക്കുകയായിരുന്ന തനുശ്രീയെ സംഘം ചേർന്ന് ഗുണ്ടകൾ ആക്രമിക്കാൻ ശ്രമിക്കുന്ന വീഡിയോ ഇപ്പോൾ വൈറലായിരിക്കുകയാണ്. ദൃശ്യങ്ങൾ പുറത്തുവന്നതോടെ തനുശ്രീയെ പിന്തുണച്ച് കൂടുതൽ പേർ രംഗത്തുവന്നു.
സെറ്റിൽ നിന്നും ഇറങ്ങി പോകുന്ന തനുശ്രീയുടെ ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. കാറിനകത്ത് കയറി ഇരിക്കുകയായിരുന്ന തനുശ്രീയെയും കുടുംബത്തിെനയും പോകാൻ സമ്മതിക്കാതെ കാറിെൻറ ഗ്ലാസ് തകർക്കാൻ ശ്രമിക്കുകയും കാറിന് മുകളിൽ കയറി ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ടയറിെൻറ കാറ്റഴിച്ചുവടുന്നതായും കാണാം.
തനുശ്രീക്ക് സംഭവിച്ചതിന് സാക്ഷിയാണെന്ന് കാട്ടി ജാനിസ് സെക്വയ്റ എന്ന മാധ്യമ പ്രവർത്തക രംഗത്തുവന്നിരുന്നു. മുൻ ആജ് തക് റിപ്പോർട്ടറായ അവർ സീരീസായി ഇട്ട ട്വീറ്റുകളാണ് തനുശ്രീയുടെ സംഭവത്തിൽ വഴിത്തിരിവായത്. തനുശ്രീക്ക് സംഭവിച്ചതെല്ലാം സത്യമാണെന്നും താനതിന് ദൃസാക്ഷിയായിരുന്നുവെന്നും നാനാപടേക്കർ കുറ്റക്കാരനാണെന്നും അവർ പറഞ്ഞിരുന്നു. അതേസമയം തനുശ്രീയെ പിന്തുണച്ച് ബോളിവുഡിൽ നിന്നും പ്രിയങ്ക ചോപ്രയടക്കമുള്ള മുൻനിര നടിമാരും രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.