നാനാ പടേക്കർക്കെതിരെ തനുശ്രീ ദത്ത പൊലീസിൽ​ പരാതി നൽകി

മുംബൈ: ​േബാളിവുഡ്​ നടി തനുശ്രീ ദത്ത നടൻ നാനാ പടേക്കർക്കെതിരെ പൊലീസിൽ പരാതി നൽകി. 2008ൽ സിനിമാസെറ്റിൽ വെച്ച്​ നാനാപടേക്കർ ലൈംഗികമായി പീഡിപ്പിച്ചുവെന്നും നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടാണ്​ പരാതി. ​പ്രൊജക്​ടുമായി ബന്ധപ്പെട്ട കൊറിയോഗ്രാഫർ ഗണേഷ്​ ആചാര്യ​ക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്​.

മുംബൈയിലെ പടിഞ്ഞാറൻ അന്ധേരിയിൽ ഒഷിവാര പൊലീസ്​ സ്​റ്റേഷനിലാണ്​ പരാതി നൽകിയത്​. 2008ൽ ഹോൺ ഒാകെ പ്ലീസ്​ എന്ന സിനിമയു​െട ഗാനചിത്രീകരണത്തിനിടെ നാനാ പടേക്കർ മോശമായി പെരുമാറിയെന്നാണ്​ പരാതി. പരാതി ലഭിച്ചിട്ടുണ്ടെന്നും എന്നാൽ ഇതുവരെ എഫ്​.​െഎ.ആർ രജിസ്​റ്റർ ചെയ്​തിട്ടില്ലെന്നും പൊലീസ്​ പറഞ്ഞു.

ആരോപണം തെറ്റാണെന്നും മാപ്പു പറയണമെന്നും ആവശ്യപ്പെട്ട്​ നാനാ​ പടേക്കർ തനുശ്രീക്ക്​ വക്കീൽ നോട്ടീസ്​ അയച്ചിരുന്നു. എന്നാൽ തനിക്ക്​ നാനാപടേക്കറിൽ നിന്ന്​ യാതൊരു വിധ നോട്ടീസും ലഭിച്ചിട്ടില്ലെന്ന്​ അവർ വ്യക്തമാക്കിയിരുന്നു. തന്നെപ്പോ​െല സമാന അനുഭവമുണ്ടായവർ മുന്നോട്ട്​ വരുന്നതിൽ നിന്ന്​ ഭയപ്പെടുത്താനാണ്​ ഇൗ ഭീഷണികൾ ഉയർത്തുന്നതെന്നും അവർ പറഞ്ഞിരുന്നു.

Tags:    
News Summary - Tanushree Dutta Files Police Complaint Against Nana Patekar - Movie News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.