കായ്​ പോ ചെയിലൂടെ ഗംഭീര തുടക്കം; ആത്മഹത്യക്കെതിരെ സംസാരിച്ച ചിച്ചോരെ അവസാന ചിത്രം

ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ്​ ധോണിയുടെ ജീവിതം പറഞ്ഞ എം.എസ്​ ധോണി എന്ന ചിത്രത്തിലൂടെയാണ്​ സുഷാന്ത്​ സിങ്​ രജ്​പുത്​ എന്ന നടനെ പലർക്കും പരിചയം. വൻ വിജയമായ ചിത്രത്തിലൂടെ ബോളിവുഡിലെ മുൻനിര നായകനായി വളരുന്നതിനിടെയാണ്​ ഏവരെയും ഞെട്ടിച്ചുകൊണ്ടുള്ള ആത്മഹത്യ. ഡംഗൽ എന്ന ബ്ലോക്​ബസ്റ്റർ ചിത്രത്തിന്​ ശേഷം നിതീഷ്​ തിവാരി ഒരുക്കിയ ചിച്ചോരെയാണ്​ സുഷാന്തി​​​​​​െൻറതായി അവസാനം പുറത്തിറങ്ങിയ ചിത്രം. 

ബോക്​സ്​ഒാഫിസിൽ വമ്പൻ വിജയമായ ചിച്ചോരെ ആത്മഹത്യകൾക്കെതിരെ സംസാരിച്ച ചിത്രം കൂടിയായിരുന്നു എന്നതാണ്​ കൗതുകം. മക​​​​​​െൻറ ആത്മഹത്യാശ്രമവും തുടർന്ന് പിതാവും പഴയ സുഹൃത്തുക്കളും അവനെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നതുമെല്ലാം അതി മനോഹരമായി ചിത്രീകരിച്ച സിനിമയായിരുന്നു ചിച്ചോരെ. ​ശ്രദ്ധ കപൂറും ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്​തിരുന്നു.

1986 ജനുവരി 21ന് ബിഹാറിലെ പട്​നയിൽ​ ജനിച്ച താരം അവതാരകൻ, നർത്തകൻ എന്നീ നിലകളിൽ പ്രശസ്​തനായിരുന്നു. ടെലിവിഷൻ സീരിയലുകളിൽ വേഷമിട്ട്​ അഭിനയ ജീവിതത്തിന്​ തുടക്കമിട്ട സുഷാന്തി​​​​​​െൻറ ആദ്യ സീരിയൽ 2008ലെ കിസ്​ ദേശ്​ മേം ഹെ മേരാ ദിൽ ആയിരുന്നു. പവിത്ര രിശ്​ത എന്ന സീ ടിവിയിലെ ഷോയിലൂടെ മികച്ച നടനുള്ള അവാർഡും താരത്തെ തേടിയെത്തി. 

2013ൽ പുറത്തുവന്ന അഭിഷേക്​ കപൂറി​​​​​​െൻറ ‘കായ്​ പോ ചെ’ എന്ന ചിത്രത്തിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. മികച്ച നവാഗത നടനുള്ള ഫിലം ഫെയർ നോമിനേഷൻ വരെ ലഭിച്ച പ്രകടനമായിരുന്നു അതിലേത്​. കൈ പോ ചെക്ക്​ ശേഷം സുഷാന്തിന്​ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിന്നാലെയെത്തിയ ശുദ്ധ്​ ദേസി റൊമാൻസും മികച്ച വിജയം നേടി. ദിബാകർ ബാനർജിയുടെ ഡിറ്റക്​ടീവ്​ ബ്യോംകേഷ്​ ബക്ഷിയായിരുന്നു സുഷാന്തി​​​​​​െൻറ മൂന്നാം ചിത്രം.

സുഷാന്തി​​​​​െൻറ ചില പഴയകാല ചിത്രങ്ങൾ
 

താരത്തിന്​ നിരൂപക പ്രശംസ ​ഏറെ നേടിക്കൊടുത്ത ചിത്രത്തിന്​ ശേഷം ആമിർ ഖാനൊപ്പം പി.കെ എന്ന ചിത്രത്തിലും വേഷമിട്ടു. പി.കെയിൽ ഇന്ത്യക്കാരിയായ നായികയെ പ്രണയിക്കുന്ന സർഫറാസ്​ എന്ന പാകിസ്​താനി കഥാപാത്രം ഏവരുടേയും പ്രിയപ്പെട്ടതായിരുന്നു. 

കരിയറിൽ ഏറെ ഗുണം ചെയ്​ത്​ എം.എസ്​ ധോണി ദ അൺടോൾഡ്​ സ്​റ്റോറി എത്തുന്നത്​ 2016ൽ. ടൈറ്റിൽ റോളിലെത്തിയ ചിത്രത്തിലൂടെ മികച്ച നടനുള്ള ഫിലിം ഫെയർ നോമനേഷനും ലഭിച്ചു. ഇൗ ചിത്രത്തിലൂടെ ദക്ഷിണേന്ത്യയിൽ അടക്കം ആരാധകരെയുമുണ്ടാക്കുകയായിരുന്നു താരം.  സാറാ അലിഖാനുമൊത്ത്​ അഭിനയിച്ച കേദാർനാഥ്​ നേരിട്ടത്​ അപ്രതീക്ഷിത പരാജയമായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം പുറത്തുവന്ന ചിച്ചോരെയിലൂടെ വൻ തിരിച്ചുവരവും താരം നടത്തി. 

കരിയറിൽ ആകെ അഭിനയിച്ചത്​ 15ഒാളം സിനിമകളിൽ മാത്രം. വാരിവലിച്ച്​ ചിത്രങ്ങൾ ചെയ്യാനില്ലെന്നും മികച്ച തിരക്കഥയുള്ള ചിത്രങ്ങളിൽ അഭിനയിക്കാനാണ്​ താൽപര്യമെന്നും താരം മുമ്പ്​ പറഞ്ഞിരുന്നു. അതുകൊണ്ടുതന്നെ അഭിനയിച്ച ചിത്രങ്ങൾ പലതും താരത്തിന്​ പേക്ഷകർക്കിടയിൽ വലിയ സ്ഥാനമുണ്ടാക്കിക്കൊടുക്കുകയും ചെയ്​തു. 

പേഴ്​സണൽ മാനേജറുടെ ആത്മഹത്യ

സുഷാന്ത്​ സിങ്​ രജ്​പുതി​​​​​​െൻറയും നടൻ വരുൺ ഷർമയുടെയും മാനേജറായിരുന്ന ദിഷ സാലിയൻ ദിവസങ്ങൾക്ക്​ മുമ്പായിരുന്നു ആത്മഹത്യ ചെയ്​തത്​. കെട്ടിടത്തി​​​​​​െൻറ 14ാം നിലയിൽ നിന്ന്​ ചാടിയായിരുന്നു അവർ മരിച്ചത്​. മരണത്തിൽ നടുക്കം രേഖപ്പെടുത്തി ഇരുതാരങ്ങളും രംഗത്തെത്തിയിരുന്നു. അവൾ മരിച്ച്​ കൃത്യം ആറാം നാളാണ്​ സുഷാന്തും ജീവനൊടുക്കുന്നത്​. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷിക്കണമെന്നുമാണ്​ താരത്തി​​​​​​െൻറ ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ ആവശ്യപ്പെടുന്നത്​. 

മുംബൈ മലാടിലെ ജൻകല്യാൺ മേഘലയിലുള്ള പതിനാല് നില കെട്ടിടത്തിന് മുകളിൽ നിന്നാണ് ദിഷ ചാടിയതെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ. മലാടിലുള്ള സുഹൃത്തി​​​​​​െൻറ വീട്ടിലായിരുന്നു ദിഷ(28)യെന്നും ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നതായും റിപ്പോർട്ടുകൾ വന്നിരുന്നു.

പ്രളയകാലത്ത്​ കേരളത്തിന്​ ഒരു കോടി

പ്രളയക്കെടുതിയിലായിരുന്ന സമയത്ത്​ സുഷാന്ത്​ സിങ് കേരളത്തിന്​ ഒരു കോടി രൂപ സഹായമായി നൽകിയത് വലിയ വാർത്തയായിരുന്നു​. സുഷാന്തി​​​​​​െൻറ ഒരു പോസ്റ്റിന്​ താഴെ കേരളത്തെ സഹായിക്കണമെന്നുണ്ട് എന്ന് ആരാധകൻ കമൻറായി അറിയിക്കുകയായിരുന്നു. ‘പ്രളയദുരിതത്തില്‍ പെട്ടവരെ എനിക്ക് സഹായിക്കണമെന്നുണ്ട്. പക്ഷേ എ​​​​​​െൻറ കയ്യില്‍ പണമില്ല. ഞാൻ എങ്ങനെ സഹായിക്കും...? പറയൂ...? എന്നായിരുന്നു ആരാധകൻ കമൻറ് ചെയ്​തത്​​.

ഉടൻ തന്നെ സുശാന്ത് സിങ്ങി​​​​​െൻറ മറുപടിയുമെത്തി. താങ്കളുടെ പേരില്‍ ഞാൻ പണം അയക്കാം. അത് എത്തേണ്ടവരുടെ അടുത്ത് എത്തിയെന്ന്  ഉറപ്പാക്കുമെന്നുമായിരുന്നു സുശാന്ത് പറഞ്ഞത്​. പിന്നീട് ഓണ്‍ലൈൻ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സുശാന്ത് ഒരു കോടി രൂപ അയച്ചു. അതി​​​​​​െൻറ ഫോട്ടോ ഷെയര്‍  ചെയ്തതിനോടൊപ്പം സുഷാന്ത് ആരാധകന് നന്ദി അറിയിക്കുകയും ചെയ്‍തു. 

‘പ്രിയപ്പെട്ട സുഹൃത്തെ നിങ്ങള്‍ക്ക് വേണ്ടി പറഞ്ഞ കാര്യം ചെയ്‍തു. എന്നെ കൊണ്ട് ഇത് ചെയ്യിപ്പിച്ചത് താങ്കളാണ്. നിങ്ങളെയോര്‍ത്ത് എനിക്ക് അഭിമാനമുണ്ട്. അത്യാവശ്യമുള്ള സമയത്താണ് നിങ്ങള്‍ അത് ചെയ്യിപ്പിച്ചത്. ഒരുപാട് സ്നേഹം’- സുശാന്ത് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആറ്​ മാസമായി വിഷാദ രോഗത്തിന്​ താരം അടിമപ്പെട്ടിരുന്നതായാണ്​ പൊലീസി​​​​​​െൻറ പ്രാഥമിക റിപ്പോർട്ട്​. ഇതാകാം ആത്മഹത്യയിലേക്ക്​ നയിച്ചതെന്നാണ് സുഹൃത്തുക്കളുടേയും നിഗമനം. പൊതുപരിപാടികളിലും അല്ലാതെയും ഏറെ സന്തോഷത്തോടെ കാണുന്ന താരത്തി​​​​​​െൻറ അപ്രതീക്ഷിത ആത്മഹത്യാ വാർത്തയിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ്​ ആരാധകർ.

Tags:    
News Summary - sushant singh rajput-movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.