‘ആർട്ടിക്​ൾ 15’ സിനിമക്കെതിരായ ഹരജി സുപ്രീംകോടതി തള്ളി

ന്യൂഡൽഹി: ഉന്നത ജാതിക്കാർക്കെതിരെ വിമർശനമുള്ള ആയുഷ്മാൻ ഖുറാനയുടെ സിനിമ ‘ആർട്ടിക്​ൾ 15’ പ്രദർശിപ്പിക്കുന്നത് ​ തടയണമെന്നാവശ്യപ്പെട്ട്​ ബ്രാഹ്‌മണ സമാജ് സമർപ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. ബദായൂൻ മാനഭംഗത്തി​​െൻറയ​ും ഉ നയിലെ ദലിത്​ പീഡനത്തി​​െൻറയും പശ്ചാത്തലത്തിൽ ദലിതുകൾക്കെതിരായ അതിക്രമങ്ങൾ പ്രമേയമാക്കിയ സിനിമയാണ്​ ആർട്ടിക്​ൾ 15.

സിനിമയുടെ പേരിനും ഉള്ളടക്കത്തിനുമെതിരെ ഉചിതമായ വേദിയെ സമീപിക്കാൻ ജസ്​റ്റിസ്​ എസ്​.എ ബോബ്​ഡെ അധ്യക്ഷനായ ബെഞ്ച്​ ഹരജിക്കാരോട്​ പറഞ്ഞു. ‘അനുഛേദം 15’ എന്ന പേര്​ വാണിജ്യ ആവശ്യത്തിന് ഉപയോഗിക്കുന്നത് പേരുകളും ചിഹ്​നങ്ങളും ഉപയോഗിക്കുന്നത്​ നിരോധിച്ചുകൊണ്ടുള്ള 1950ലെ നിയമത്തി​​െൻറ ​ലംഘനമാണെന്നാണ്​ ബ്രാഹ്​മണ സമാജ്​ ബോധിപ്പിച്ചത്​. ​

Tags:    
News Summary - Supreme court rejected plea against movie Article 15 -movie news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.