പി.എം നരേന്ദ്രമോദി’ സിനിമക്ക്​ പ്രദാർശനാനുമതിയില്ല

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവചരിത്രം ചിത്രീകരിച്ച ’പി.എം നരേന്ദ്രമോദി’ എന്ന സിനിമ തെരഞ്ഞെ ടുപ്പ്​ കഴിയുന്നതുവരെ റീലീസ്​ ചെയ്യരുതെന്ന്​ സുപ്രീംകോടതി. സിനിമയുടെ റിലീസ്​ വിലക്കിയ തെരഞ്ഞെടുപ്പ്​ കമീഷ​​​െൻറ ഉത്തരവിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.

തെരഞ്ഞെടുപ്പിന്​ മുന്നോടിയായി സിനിമ റിലീസ് ചെയ്യുന്നത്​​ വിലക്കിയ കമീഷൻ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട്​ സിനിമയുടെ നിർമാതാക്കൾ നൽകിയ ഹരജിയിലാണ്​ സുപ്രീംകോടതി ഉത്തരവ്​. ചീഫ്​ ജസ്റ്റിസ്​ അധ്യക്ഷനായ ബെഞ്ചാണ്​ നിർമാതാക്കളുടെ ഹരജി​ പരിഗണിച്ചത്​.

ചിത്രം തെരഞ്ഞെടുപ്പ്​ കമീഷൻ കാണണമെന്നും ​ സിനിമയുടെ റിലീസ്​ തടയണോ വേണ്ടയോ എന്ന വിഷയത്തിൽ തീരുമാനം സിനിമ കണ്ടതിന്​ ശേഷം മതിയെന്നും കോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ ചിത്രം റിലീസ്​ ചെയ്യുന്നത്​ തെരഞ്ഞെടുപ്പ്​ പെരുമാറ്റച്ചട്ട ലംഘനമാണെന്ന വാദത്തിൽ തെരഞ്ഞെടുപ്പ്​ കമീഷൻ ഉറച്ചു നിന്നു.

Tags:    
News Summary - Supreme Court order -Ban release of biopic 'PM Narendra Modi'- Movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.