'നിനക്കൊപ്പമുണ്ട് കുഞ്ഞേ': രാജ്യത്തി​െൻറ നൊമ്പരമായ കുഞ്ഞിനെ ഏറ്റെടുത്ത് ഷാരൂഖ്

ബിഹാറിലെ മുസഫര്‍പുര്‍ റെയില്‍വേ സ്റ്റേഷനില്‍ പട്ടിണി കിടന്ന് അമ്മ മരിച്ചതറിയാതെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞി​​​െൻറ വീഡിയോ രാജ്യത്തെയൊന്നാകെ വേദനിപ്പിച്ചിരുന്നു. ​ആ കുഞ്ഞിനെ ബോളിവുഡ് താരം ഷാരൂഖ് ഖാ​​​െൻറ മീര്‍ ഫൗണ്ടേഷന്‍ ഏറ്റെടുത്തവാർത്തയാണ്​ ഇപ്പോൾ പുറത്തെത്തിയിരിക്കുന്നത്​.

'ആ കുഞ്ഞിനെ കണ്ടെത്താൻ സഹായിച്ച എല്ലാവര്‍ക്കും നന്ദി. ഏറ്റവും നിര്‍ഭാഗ്യകരമായ നഷ്ടത്തില്‍ നിന്നും മോചിതനാകാനുള്ള കരുത്ത് അവനുണ്ടാകാന്‍ നമ്മളെല്ലാവരും പ്രാർഥിക്കുകയാണ്. അതി​​​െൻറ വേദന എനിക്ക്​ മനസ്സിലാകും. ഞങ്ങളുടെ സ്‌നേഹവും പിന്തുണയും നിനക്കൊപ്പമുണ്ട് കുഞ്ഞേ’- ഷാരൂഖ്​ ട്വീറ്റ് ചെയ്​തു.

മീര്‍ ഫൗണ്ടേഷനും കുഞ്ഞിനെ ഏറ്റെടുത്തത് സംബന്ധിച്ച് ട്വീറ്റ് ചെയ്തു- ‘ഈ കുഞ്ഞിനെ കണ്ടെത്താന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി. അമ്മയെ ഉണര്‍ത്താന്‍ ശ്രമിക്കുന്ന കുഞ്ഞിന്റെ വീഡിയോ അത്രത്തോളം ഹൃദയഭേദകമായിരുന്നു. ഞങ്ങള്‍ അവനെ സഹായിക്കും. മുത്തച്ഛന്റെ കൂടെയാണ് കുഞ്ഞ് ഇപ്പോള്‍'. കുഞ്ഞും സഹോദരനും മുത്തച്ഛനൊപ്പം നില്‍ക്കുന്നതിന്റെ ചിത്രമടക്കമായിരുന്നു ട്വീറ്റ് ചെയ്​തത്​.

രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അതിഥി തൊഴിലാളികള്‍ അനുഭവിച്ച നരക യാതനയുടെ നേര്‍സാക്ഷ്യമായിരുന്നു മുസഫര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നുള്ള ആ ദൃശ്യം. റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ മരിച്ചുകിടക്കുന്ന മാതാവിനരികെ ഒന്നുമറിയാതെ കളിക്കുന്ന കുഞ്ഞിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. അമ്മ മരിച്ചതറിയാതെ പുതപ്പ് മാറ്റിയും ഓടിയും കളിക്കുകയായിരുന്നു കുഞ്ഞ്. നാല് ദിവസം നീണ്ട യാത്രക്കിടെ ഭക്ഷണവും വെള്ളവും കിട്ടാതെ പട്ടിണി കിടന്ന് മരിക്കുകയായിരുന്നു ആ അമ്മ.

Tags:    
News Summary - SRK pledges to help toddler at Muzaffarpur railway station

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.