ന്യൂഡൽഹി: പ്രശസ്ത ബോളിവുഡ് നടി സൊനാലി ബെന്ദ്രെക്ക് അർബുദം സ്ഥിരീകരിച്ചു. സൊനാലി തന്നെയാണ് തെൻറ ട്വിറ്റർ അക്കൗണ്ടിലൂടെ രോഗ വിവരം വെളിപ്പെടുത്തിയത്. ചെറിയ വേദന തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് താൻ അർബുദ രോഗിയാണെന്ന വിവരം അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞതെന്ന് നടി വ്യക്തമാക്കി.
തെൻറ കുടുംബവും അടുത്ത സുഹൃത്തുക്കളും എല്ലാ വിധ പിന്തുണയും ഉറപ്പു നൽകിക്കൊണ്ട് ചുറ്റുമുണ്ട്. താൻ വളരെ അനുഗ്രഹീതയും അവരോടോരോരുത്തരോടും കടപ്പെട്ടിരിക്കുകയും ചെയ്യുന്നുവെന്നും സൊനാലി പറയുന്നു. ഡോക്ടർമാരുടെ നിർദേശപ്രകാരം ന്യൂയോർക്കിൽ ചികിത്സയിലാണെന്നും ഇനിയുള്ള ഒാരോ ചുവടുവെപ്പിലും അർബുദത്തിനെതിരെ പൊരുതാനാണ് തീരുമാനിച്ചതെന്നും സൊനാലി കൂട്ടിച്ചേർത്തു.
ഇൗ യുദ്ധത്തിൽ താൻ പോരാട്ടത്തിലേർപ്പെട്ട താൻ ശുഭാപ്തി വിശ്വാസത്തിലാണെന്നും സൊനാലി വ്യക്തമാക്കി. ‘ഹം സാത് സാത് ഹൈൻ’, സർഫറോഷ്, ‘കൽ ഹോ ന ഹോ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടിയാണ് സൊനാലി ബെന്ദ്രെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.