ബോളിവുഡ് നടൻ സീതാറാം പഞ്ചാൽ അന്തരിച്ചു

ന്യൂഡൽഹി:ബോളിവുഡ് നടൻ സീതാറാം പഞ്ചാൽ അന്തരിച്ചു. ഇന്ന് രാവിലെയായിരുന്നു അന്ത്യം. 54 വയസ്സായിരുന്നു. മൂന്ന് വർഷങ്ങളായി വൃക്ക സംബന്ധമായ രോഗങ്ങൾക്കും ശ്വാസകോശ അർബുദത്തിനും ചികിത്സയിലായിരുന്നു.

1994ൽ ബാൻഡിറ്റ് ക്വീനിലൂടെ അഭിനയ രംഗത്തെത്തിയ സീതാറാം പീപ്ളി ലൈവ്, പാൻ സിങ് തോമർ, ദ ലെജൻഡ് ഓഫ് ഭഗത് സിങ്, സ്ളം ഡോഗ് മില്യനിയർ എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. 

തന്‍റെ 26ാം വിവാഹവാർഷികം ഇന്നലെയാണ് സീതാറാം ആഘോഷിച്ചത്. ഇതിന്‍റെ ചിത്രങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

Tags:    
News Summary - Sitaram Panchal died-movies news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.