ഒടുവിൽ കനികയുടെ കോവിഡ്​ ഫലം നെഗറ്റീവ്​

ലഖ്​നോ: തുടർച്ചയായ നാല്​ പരിശോധനാ ഫലങ്ങളിൽ കോവിഡ്​ സ്​ഥിരീകരിച്ച ബോളിവുഡ്​ ഗായിക കനിക കപൂറി​​െൻറ അഞ്ചാമ ത്തെ പരിശോധനാ ഫലം വന്നു; നെഗറ്റീവ്​. എന്നാൽ, ഒരു തവണ കൂടി പരിശോധന നടത്തിയ ശേഷമേ രോഗം ഭേദമായതായി സ്​ഥിരീകരിക് കാനാകൂ എന്നതിനാൽ അവർ ആശുപത്രിയിൽ തന്നെ തുടരുമെന്ന്​ അധികൃതർ പറഞ്ഞു.


കനിക കപൂറി​​​െൻറ നാലാമത്തെ കോവിഡ് പരിശോധന ഫലം വന്നത്​ മാർച്ച്​ 29ന്​ ആണ്​. ഫലം പോസിറ്റീവായതിനെ തുടർന്ന്​ അവർ ഇൻസ്റ്റഗ്രാമിൽ വികാരനിർഭരമായ കുറിപ്പും പങ്കുവെച്ചിരുന്നു. അടുത്ത ഫലം നെഗറ്റിവ് ആയിരുന്നെങ്കിൽ എന്ന പ്രത്യാശ പ്രകടിപ്പിച്ചായിരുന്നു കുറിപ്പ്​.


കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് മാർച്ച് 20നാണ് കനികയെ ലഖ്​നോവിലെ സഞ്ജയ് ഗാന്ധി പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (എസ്.ജി.പി.ജി.ഐ.എം.എസ്) പ്രവേശിപ്പിച്ചത്. 23ന് വന്ന രണ്ടാമത്തെയും 27ന് വന്ന മൂന്നാമത്തെയും പരിശോധന ഫലങ്ങൾ പോസിറ്റിവ് ആയിരുന്നു.


മാർച്ച് ഒമ്പതിനാണ് കനിക യു.കെയിൽ നിന്ന് ഇന്ത്യയിൽ മടങ്ങിയെത്തിയത്. തുടർന്ന് കാൺപുരിലും ലഖ്നോവിലും യാത്ര ചെയ്യുകയും പൊതുപരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.

യാത്രാവിവരങ്ങൾ വെളിപ്പെടുത്താതെയും പൊതുപരിപാടികളിൽ പങ്കെടുത്തും മറ്റുള്ളവരുടെ ജീവൻ അപകടപ്പെടുത്തിയെന്ന് കനികക്കെതിരെ സമൂഹ മാധ്യമങ്ങളിൽ വ്യാപക വിമർശനമുയർന്നിരുന്നു. ലഖ്​നോ ചീഫ്​ മെഡിക്കൽ ഒാഫീസറുടെ പരാതിയിൽ കനികയ്ക്കെതിരെ പൊലീസ് കേസും നിലവിലുണ്ട്.

Tags:    
News Summary - Singer Kanika Kapoor finally tests negative for Covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.