‘ഞാൻ മുസ്​ലിം, ഭാര്യ ഹിന്ദു, മക്കൾ ഇന്ത്യക്കാർ’ -കൈയടി നേടി ഷാരൂഖ്​

ന്യൂഡൽഹി: മതേതര കാഴ്​ചപ്പാടുകൾ ആവർത്തിച്ച്​ വീണ്ടും കൈയടി നേടി ബോളിവുഡ്​ കിങ്​ ഷാരൂഖ്​ ഖാൻ.

താൻ മുസ്​ലിമ ും ഭാര്യ ഹിന്ദുവും മക്കൾ ഇന്ത്യക്കാരുമാണെന്നുള്ള ഷാരൂഖിൻെറ പ്രസ്​താവന ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്​. മക്ക ളുടെ സ്​കൂൾ പ്ര​േവശനത്തിനുള്ള ​അപേക്ഷാഫോമിൽ മതം ചോദിക്കുന്ന ഭാഗത്ത്​ ‘ഇന്ത്യൻ’ എന്നാണ്​ രേഖപ്പെടുത്തിയതെന്നും ഷാരൂഖ്​ വ്യക്​തമാക്കി. വീട്ടിൽ ഒരിക്കലും മതത്തെ കുറിച്ചുള്ള ചർച്ചകൾ നടത്താറില്ലെന്ന്​ മുമ്പും ഷാരൂഖ്​ വെളിപ്പെടുത്തിയിട്ടുണ്ട്​. ഒരു ചാനലിൻെറ ഡാൻസ്​ റിയാലിറ്റി ഷോയിൽ അതിഥിയായെത്തി സംസാരിക്കുകയായിരുന്നു ഷാരൂഖ്​.

‘ഞങ്ങൾ ഒരിക്കലും മത​​ത്തെ കുറിച്ച്​ ചർച്ച ചെയ്യാറില്ല. എൻെറ ഭാര്യ ഹിന്ദുവാണ്​. ഞാൻ മുസ്​ലിമും. ഞങ്ങളുടെ മക്കൾ ഇന്ത്യക്കാരും. മക്കളെ സ്​കൂളിൽ ചേർക്കുന്ന സമയത്ത്​ അപേക്ഷാഫോമിൽ മതം ഏതെന്ന്​ രേഖപ്പെടുത്തേണ്ടതുണ്ട്​. ചെറുതായിരിക്കു​േമ്പാൾ മകൾ ഒരിക്കൽ എന്നോട്​ ചോദിക്കുകയുമുണ്ടായി-‘പപ്പ, നമ്മൾ ഏത്​ മതത്തിൽപ്പെട്ടവരാണ്​?’ എന്ന്​. ഞാൻ അതിൽ എഴുതിയത്​ നമ്മൾ ഇന്ത്യക്കാർ ആണെന്നാണ്​. ഞങ്ങൾക്ക്​ മതമില്ല. ഉണ്ടാവുകയുമില്ല’- ഷാരൂഖ്​ പറഞ്ഞതിനെ നിറഞ്ഞ കൈയടിയോടെയാണ്​ മത്സരാർഥികളും അവതാരകരും വിധികർത്താക്കളും കാണികളും സ്വീകരിച്ചത്​. ഇതിൻെറ വീഡിയോ ട്വിറ്ററിൽ പങ്കുവെക്കപ്പെട്ടതോടെ വൈറലായിരിക്കുകയാണ്​.

Tags:    
News Summary - Shah Rukh Khan: ‘I am a Muslim, my wife is a Hindu and my kids are Hindustan’- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.