സൽമാ​െൻറ ജാമ്യാപേക്ഷയിൽ വിധി നാളെ

ജോധ്​പൂർ: കൃഷ്​ണമൃഗത്തെ വേട്ടയാടിയ കേസിൽ ജോധ്​പൂർ കോടതി അഞ്ച്​ വർഷം തടവ്​ ശിക്ഷ നൽകിയ സൽമാൻ ഖാ​​​​െൻറ ജാമ്യാപേക്ഷയിൽ കോടതി നാളെ വിധി പറയും. ജോധ്​പൂർ സെഷൻസ്​ കോടതിയാണ്​ കേസിൽ വിധി പറയുക. ഇതോടെ ഇന്ന്​ രാത്രി കൂടി സൽമാന്​ ജോധ്​പൂരിലെ ബാരക്​ നമ്പർ 2 ജയിലിൽ കഴിയേണ്ടി വരും.​ നാളെ രാവിലെ 10:30നാണ്​ കേസ്​ പരിഗണിക്കുക.

1998ൽ രജിസ്റ്റർ ചെയ്ത കേസിൽ 20 വർഷത്തിന് ശേഷമാണ് സൽമാൻ ഖാനെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷ വിധിച്ചത്​. വന്യജീവി നിയമപ്രകാരമുള്ള പരമാവധി ശിക്ഷയായ ആറു വർഷം തടവ് നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടപ്പോൾ സൽമാന്‍ നടത്തുന്ന സാമൂഹിക പ്രവർത്തനങ്ങൾ കണക്കിലെടുത്തി കുറഞ്ഞ ശിക്ഷ നൽകണമെന്ന് പ്രതിഭാഗവും വാദിച്ചു.

1972ലെ വന്യജീവി നിയമം 9, 51, ഐ.പി.സി 149 എന്നിവ പ്രകാരം സംരക്ഷിത വനമേഖലയിൽ അനധികൃതമായി അതിക്രമിച്ചു കടന്നു, വംശനാശ ഭീഷണി നേരിടുന്ന ജീവിയെ വേട്ടയാടി കൊന്നു, ലൈസൻസ് ഇല്ലാത്ത ആയുധം ഉപയോഗിച്ച് വേട്ടയാടി, സംഘം ചേരൽ എന്നീ കുറ്റങ്ങളാണ് സൽമാനെതിരെ വിചാരണ കോടതി കണ്ടെത്തിയത്

 

Tags:    
News Summary - Salman Khan Bail Plea Hearing Order Reserved for Tomorrow-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.