ദുബൈ: ഇടിയപ്പം എന്ന് പറഞ്ഞൊപ്പിച്ചത് അൽപം കഷ്ടപ്പെട്ടാണ്, പക്ഷെ ആ പലഹാരം എത്രമാത്രം കൊതിപ്പിച്ചുവെന്ന് സൈഫ് അലിഖാെൻറ വാക്കുകളിലും മുഖഭാവത്തിലും വ്യക്തമായിരുന്നു. കേരളമെന്നു കേട്ടാൽ ഇനി മനസിലെത്തുക ഇടിയപ്പം, മുട്ടറോസ്റ്റ്, വാഴയിലയിലെ ഉൗണ്, കായൽ പരപ്പിലൂടെ ഹരിതഭംഗി നുകർന്നുള്ള യാത്ര ഇവയെല്ലാമാണെന്നും തെൻറ പുതിയ ചിത്രമായ ഷെഫ് െൻറ പ്രചരണാർഥം ദുബൈയിലെത്തിയ സൈഫ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മലയാളിയായ രാജ കൃഷ്ണ മേനോൻ സംവിധാനം ചെയ്ത ചിത്രത്തിൽ റോഷൻ കർല എന്ന ഷെഫിെൻറ വേഷമിടുന്ന സൈഫ് ഏറെയും സംസാരിച്ചത് ഭക്ഷണ വിശേഷങ്ങളായിരുന്നു. ചെറുപ്പകാലത്ത് വീട്ടിലെ ആഢ്യഭക്ഷണങ്ങളോട് മടുപ്പാണ് തോന്നിയിരുന്നത്. ജീവനക്കാരുടെ ക്വാർേട്ടഴ്സിൽ ചെന്ന് അവർ ഉണ്ണുന്ന ഭക്ഷണത്തിെൻറ പങ്കുപറ്റുന്നതായിരുന്നു രുചികരം. മാതാവ് ശർമിള ടാഗോർ പാചകം ചെയ്യുന്നത് കണ്ടിരിക്കാനും രസകരമായിരുന്നു. നിർദേശങ്ങൾ നൽകി പാചകത്തിന് നേതൃത്വം കൊടുക്കലായിരുന്നു പിതാവ് കാപ്റ്റൻ മൻസൂർ അലിഖാൻ പട്ടൗഡിയുടെ രീതിയെന്നും താരം ഒാർത്തു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.