മുംബൈ: ബോളിവുഡ് സംവിധായകൻ കരൺ ജോഹർ അവതാരകനായെത്തുന്ന കോഫി വിത്ത് കരൺ ഷോക്കെതിരേ നടൻ റൺബീർ കപൂർ സംസാരിക്കുന്ന ദൃശ്യങ്ങൾ വെെറലാകുന്നു. കരൺ തങ്ങളെ വെച്ച് പണമുണ്ടാക്കുകയും അതേ സമയം താരങ്ങളെ കുഴപ്പത്തിൽ ചാടിക്കുകയുമാണ് ചെയ്യുന്നതെന്നാണ് രൺബീറിന്‍റെ ആരോപണം. ഒരു വർഷം മുൻപത്തെ വിഡിയോയാണ് ഇതെന്നാണ് കരുതുന്നത്.

''എനിക്ക് കോഫി വിത്ത് കരൺ മടുത്തു. ഈ സീസണിൽ പങ്കെടുക്കാൻ എന്നെ നിർബന്ധിച്ചു. ഞാൻ വരില്ലെന്ന് പറഞ്ഞു. സത്യത്തിൽ ഞാനും അനുഷ്കയും സിനിമാരം​ഗത്തെ എല്ലാവരെയും ചേർത്ത് പ്രതിഷേധം നടത്താൻ ഒരുങ്ങുകയാണ്. ഇത് ശരിയല്ല, നമ്മളെ ഉപയോഗിച്ച് അയാൾ കാശുണ്ടാക്കുന്നു. അവസാനം അത് നമ്മളെ കുഴപ്പത്തിലെത്തിക്കുന്നു. ഇത് ശരിയല്ല''- റൺബീർ പറയുന്നു.

റൺബീറിന്‍റെ ആരാധകരടക്കം ഏറെ പേർ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.